Scholarship| 50,000 രൂപവരെ; IIT, IIM ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള ഒറ്റത്തവണ സ്കോളർഷിപ്പിന് അപേക്ഷിക്കാം
- Frame Foundation
- Nov 26, 2024
- 1 min read
ജനസംഖ്യാനുപാതത്തിൽ നൽകുന്ന സ്‌കോളർഷിപ്പിന് കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്ന ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനവസരം.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IITs/IIMs/IIISc/IMSc - കളിൽ നിർദ്ദിഷ്ട കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുളള സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ്, ജനസംഖ്യാനുപാതത്തിൽ നൽകുന്ന സ്‌കോളർഷിപ്പിന് കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്ന ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിദ്യാർത്ഥികൾക്കാണ്, അപേക്ഷിക്കാനവസരം.
ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ്, മുൻഗണന. എന്നാൽ ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ കുടുംബവാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയുള്ളവരെയും പരിഗണിക്കുന്നതാണ്. അപേക്ഷകർ, കേരളത്തിലെ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളായിരിക്കണം. 50% സ്‌കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളേയും പരിഗണിക്കും. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്, കുടുംബ വാർഷിക വരുമാനത്തിന്റെയും ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന കോഴ്സിൻ്റെ യോഗ്യത പരീക്ഷയിൽ ലഭിച്ച മാർക്കിന്റെയും അടിസ്ഥാനത്തിൽ മെറിറ്റടിസ്ഥാനത്തിലും ന്യൂനപക്ഷ വിഭാഗത്തിലെ വിവിധ മതങ്ങളുടെ ജനസംഖ്യാനുപാതികമായിട്ടുമാണ്. തെരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാർഥിയ്ക്ക് കോഴ്‌സ് കാലാവധിക്കുളളിൽ 50,000/- രൂപയാണ്, സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. ഒറ്റത്തവണ സ്‌കോളർഷിപ്പ് ആയതിനാൽ മുൻ വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർ, ഇപ്പോൾ അപേക്ഷിക്കേണ്ടതില്ല.
Comments