Scholarship for Plus One Studies: Application for Vidyadhan Scholarship has started
- Frame Foundation
- May 19, 2024
- 1 min read
വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷ ആരംഭിച്ചിരിക്കുന്നു
ആലപ്പുഴ ഇൻഫോസിസ് സഹ സ്ഥാപകൻ എസ്.ഡി. ഷിബുലാലിന്റെ മേൽനോട്ടത്തിൽ സരോജനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം. പ്ലസ് വൺ പഠനത്തിനാണിത്. എസ്.എസ്.എൽ.സി.ക്ക് എല്ലാ വിഷയത്തിനും എ. പ്ലസ് നേടിയവർക്കാണു യോഗ്യത. രണ്ടുലക്ഷം രൂപയിൽ താഴെയായിരിക്കണം കുടുംബ വാർഷികവരുമാനം. ഭിന്നശേഷിക്കാർക്ക് എ. ഗ്രേഡ് മതി. ഓൺലൈനായി അപേക്ഷിണം. വെബ്സൈറ്റ്: www.vidyadhan.org/apply. അവസാന തീയതി ജൂൺ 30. വിവരങ്ങൾക്ക്: 8138045318, 9663517131
Commentaires