ഉന്നത വിദ്യാഭ്യാസധനസഹായം അപേക്ഷ ക്ഷണിച്ചു
- Frame Foundation
- Feb 18
- 1 min read
കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2025 വര്‍ഷത്തെ ഉന്നതവിദ്യാഭ്യാസ പരീ ക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഡിഗ്രി, പ്രൊഫഷണല്‍ ഡിഗ്രി, പി.ജീ,പ്രൊഫഷണല്‍ പി.ജീ,ടി.ടി. സി.,ഐ.ടി. ഐ.,പോളിടെക്നിക്, ബി. എഡ്., ജനറല്‍ നഴ്സിംഗ്, മെഡിക്കല്‍ ഡിപ്ലോമ തുടങ്ങിയ കോഴ്സുകള്‍ ആദ്യ ചാന്‍സില്‍ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷി ക്കാം.
2025 ജനുവരി 01 മുതല്‍ ഡിസംബര്‍ 31 വരെ ലഭ്യമായ റിസള്‍ട്ടുകളാണ് അപേക്ഷയുടെ അടിസ്ഥാനം.
അപേക്ഷാ ഫോമിന്റെ മാതൃകയും മാനദണ്ഡങ്ങളും www.agriworkersfund.org വെബ്സൈറ്റില്‍ ലഭ്യമാണ്.
ഫെബ്രുവരി 16 വരെ ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. ഫെബ്രുവരി 25 വരെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസില്‍ അപ്പീല്‍ സ്വീകരിക്കും. ഫോണ്‍ - 04672-207731.
.jpg)

Comments