top of page

എൻ സി സി സർട്ടിഫിക്കറ്റ് ഉടമകൾക്ക് എഴുത്തുപരീക്ഷയില്ലാതെ ഇന്ത്യൻ സൈന്യത്തിൽ ഓഫീസറാകാൻ അവസരം.


എൻ സി സി സർട്ടിഫിക്കറ്റ് ഉടമകൾക്ക് എഴുത്തുപരീക്ഷയില്ലാതെ ഇന്ത്യൻ സൈന്യത്തിൽ ഓഫീസറാകാൻ അവസരം.



ഇന്ത്യൻ ആർമിയുടെ ഷോർട്ട് സർവീസ് കമ്മീഷൻ (എസ്എസ്സി) എൻസിസി സ്പെഷ്യൽ എൻട്രി സ്‌കീം (124-ാമത് കോഴ്‌സ്-ഒക്ടോബർ 2026) വഴിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.


ആകെ 76 ഒഴിവുകളിലേക്കാണ് നിയമനം.


ഇതിൽ 70 എണ്ണം പുരുഷന്മാർക്കും 6 എണ്ണം സ്ത്രീകൾക്കുമായി മാറ്റിവച്ചിട്ടുണ്ട്.


അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും എൻസിസി സീനിയർ ഡിവിഷനിൽ കുറഞ്ഞത് രണ്ടു വർഷത്തെ സേവനപരിചയവും 'സി' സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞത് 'ബി' ഗ്രേഡ് ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.


2026 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി 19 മുതൽ 25 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാനാവുക. അതായത് 2001 ജൂലൈ രണ്ടിനും 2007 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവർക്ക് യോഗ്യത ഉണ്ടായിരിക്കും.


എഴുത്തുപരീക്ഷയില്ലാതെ സർവീസ് സെലക്ഷൻ ബോർഡ് (എസ്എസ്ബി) ഇൻ്റർവ്യൂവിൻറെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.


സൈന്യത്തിൽ വീരമൃത്യു വരിച്ചവരുടെ മക്കൾക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം. താൽപര്യമുള്ളവർക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക website http://www.joinindianarmy.nic.in ณรา ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.


അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2026 മാർച്ച് 16 ആണ്.

 
 
 

Recent Posts

See All
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി, വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

 
 
 
Combined Graduate Level Examination, 2026

Combined Graduate Level Examination, 2026 SSC CGL 2026 notification out Dates for submission of online applications 21.05.2026 to 22.06.2026 Last date and time for receipt of online applications 22.06

 
 
 

Comments


bottom of page