top of page

കായിക താരങ്ങൾക്ക് KSEBൽ ജോലി; അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെയുള്ള തസ്തികകൾ

കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിൽ (KSEB) കായിക താരങ്ങൾക്കായി സ്പോർട്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 വർഷത്തെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, ബാഡ്മിന്റൺ (ഷട്ടിൽ), ടെന്നീസ് എന്നീ ഇനങ്ങളിൽ മികവ് തെളിയിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിൽ ബാസ്കറ്റ്ബോൾ, വോളിബോൾ ഇനങ്ങളിൽ പുരുഷന്മാർക്കും


വിദ്യാഭ്യാസ യോഗ്യതയും തസ്തികകളും

അപേക്ഷകന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായാണ് തസ്തികകൾ നിശ്ചയിക്കുന്നത്. ഇതിനായി സൂപ്പർന്യൂമറി തസ്തികകൾ സൃഷ്ടിച്ചായിരിക്കും നിയമനം. അംഗീകൃത ബി.ടെക് (സിവിൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്) ബിരുദധാരികളെ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്കും, ഡിപ്ലോമ യോഗ്യതയുള്ളവരെ സബ് എൻജിനീയർ തസ്തികയിലേക്കും പരിഗണിക്കും. മറ്റ് യോഗ്യതയുള്ളവർക്ക് അതിനനുസരിച്ചുള്ള തസ്തികകൾ ലഭിക്കും.

കായിക യോഗ്യതയും പ്രായപരിധിയും

അപേക്ഷകർ 2024 ജനുവരി 1-ന് ശേഷം ലഭിച്ച കായിക നേട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കപ്പെടുക. അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചവർ, ദേശീയ ചാമ്പ്യൻഷിപ്പിൽ (സീനിയർ/ജൂനിയർ/യൂത്ത്) സംസ്ഥാനത്തെ പ്രതിനിധീകരിച്ചവർ, ദേശീയ ഗെയിംസിൽ പങ്കെടുത്തവർ, അഖിലേന്ത്യാ ഇന്റർ സോൺ ചാമ്പ്യൻഷിപ്പിൽ സർവകലാശാലയെ പ്രതിനിധീകരിച്ചവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. 2026 ജനുവരി 7 അടിസ്ഥാനമാക്കി 18 വയസ്സിനും 24 വയസ്സിനും ഇടയിലായിരിക്കണം പ്രായം. അന്താരാഷ്ട്ര താരങ്ങൾക്ക് വയസ്സിളവ് ലഭിക്കും.



അപേക്ഷിക്കേണ്ട വിധം

കെ.എസ്.ഇ.ബി വെബ്സൈറ്റിൽ (kseb.in) നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് തപാൽ മാർഗ്ഗം അയക്കണം. 500 രൂപയാണ് അപേക്ഷാ ഫീസ്. തിരുവനന്തപുരത്ത് മാറാവുന്ന വിധത്തിൽ എടുത്ത ഡി.ഡി (Demand Draft) അപേക്ഷയോടൊപ്പം വെക്കണം. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 5-ന് മുൻപായി 'സ്പോർട്സ് കോർഡിനേറ്റർ, സ്പോർട്സ് സെൽ, കെ.എസ്.ഇ.ബി ലിമിറ്റഡ്, വൈദ്യുതി ഭവൻ, പട്ടം, തിരുവനന്തപുരം - 695004' എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. കവറിന് പുറത്ത് "Application for Recruitment under Sports Quota Year 2026" എന്ന് രേഖപ്പെടുത്താൻ മറക്കരുത്.




 
 
 

Recent Posts

See All
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി, വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

 
 
 
Combined Graduate Level Examination, 2026

Combined Graduate Level Examination, 2026 SSC CGL 2026 notification out Dates for submission of online applications 21.05.2026 to 22.06.2026 Last date and time for receipt of online applications 22.06

 
 
 

Comments


bottom of page