top of page

ഗ്രാമീൺ ബാങ്കുകളിൽ 13217 ഒഴിവ്

കേരള ഗ്രാമീൺ ബാങ്കിൽ 625 ഒഴിവ്


ഓഫിസ് അസിസ്റ്റന്റ്: 350, ഓഫിസർ സ്കെയിൽ-1: 250.

റീജനൽ റൂറൽ ബാങ്കുകളിലെ ഓഫിസർ, ഓഫിസ് അസിസ്‌റ്റന്റ്റ്-മൾട്ടി പർപ്പസ് തസ്തികകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതു പരീക്ഷയ്ക്ക് 21 വരെ അപേക്ഷിക്കാം.


ആകെ 13,217 ഒഴിവ്

(ഓഫിസ് അസിസ്റ്റന്റ്: 7972, ഓഫിസർ സ്കെയിൽ-1 (അസിസ്റ്റന്റ് മാനേജർ): 3907, ഓഫിസർ സ്കെയിൽ-2 (ജനറൽ ബാങ്കിങ് ഓഫിസർ): 854, ഇൻഫർമേഷൻ ടെക്നോളജി ഓഫിസർ: 87, ചാർട്ടേഡ് അക്കൗണ്ടന്റ്: 69, ലോ ഓഫിസർ. 48, ട്രഷറി മാനേജർ: 16, മാർക്കറ്റിങ് ഓഫിസർ: 15, അഗ്രികൾചറൽ ഓഫിസർ. 50, ഓഫിസർ സ്കെയിൽ-3 (സീനിയർ മാനേജർ): 199)

കേരള ഗ്രാമീൺ ബാങ്കിൽ 625 ഒഴിവുണ്ട്. ഇവയിൽ ഓഫിസ് അസിസ്റ്റന്റ്: 350, ഓഫിസർ സ്കെയിൽ-1: 250.


തിരഞ്ഞെടുപ്പ്: പൊതുപരീക്ഷയ്ക്കു ശേഷം ഇന്റർവ്യൂ ഉണ്ടാകും (ഓഫിസ് അസിസ്റ്റന്റ്-മൾട്ടിപർപ്പസ് തസ്തിക ഒഴികെ). ഓഫിസ് അസിസ്റ്റന്റ്, ഓഫി സർ സ്കെയിൽ -1


തസ്‌തികകളിലെ പ്രിലിമിനറി പരീക്ഷയ്ക്ക് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്


പരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട്


യോഗ്യത: ഓഫീസ് അസിസ്റ്റന്റ്-മൾ ട്ടിപർപ്പസിന് ബിരുദം/തത്തുല്യം. മറ്റു തസ്തികകളിലേക്കുള്ള യോഗ്യതാ വിശദാംശങ്ങൾ വെബ്സൈറ്റിൽ യോഗ്യതയും ജോലിപരിചയവും 2025 സെപ്റ്റംബർ 21 അടിസ്ഥാനമാക്കിയും പ്രായം 2025 സെപ്റ്റംബർ 1 അടിസ്ഥാനമാക്കിയും കണക്കാക്കും.


ഓഫിസർ സ് കെയിൽ-2. സ്കെയിൽ-3 ഒഴികെ തസ്തികകളിൽ അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ (ആർആർബി ഉൾപ്പെടുന്ന സം സ്ഥാനം) ഔദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. കംപ്യൂട്ടർ പരിജ്‌ഞാനം അഭികാമ്യം


ഓഫിസ് അസിസ്റ്റ‌ന്റ് തസ്ത‌ികയിലേക്കും ഓഫിസർ തസ്‌തികയിലേക്കും ഒരുമിച്ച് അപേക്ഷിക്കാം. വെവ്വേറെ ഹീസ് അടച്ച് പ്രത്യേകം അപേക്ഷിക്കണം. എന്നാൽ, ഓഫിസർ കേഡറിൽ ഏതെങ്കിലും ഒരു തസ്തികയിലേക്കു മാത്രം (സ്കെയിൽ 1:23) അപേക്ഷിക്കുക.


പ്രായം: ഓഫീസ് അസിസ്റ്റന്റ് മൾട്ടി പർപ്പസ്: 18-28 ചാഫിസർ സ്കെയിൽ 1: 18-30 ഓഫിസർ സ്കെയിൽ 2 21-32 ഓഫിസർ സ്കെയിൽ 3. 21-40 പട്ടികവി ഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ് വിമുക്‌തഭടൻമാർക്കു നിയമാനുസ്യത ഇളവ്


ഫീസ്: ഓഫിസർ (സ്കെയിൽ-1. 2. 3): 850 രൂപ (പട്ടികവിഭാഗം:ഭിന്നശേഷിക്കാർക്കു 175 രൂപ). ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) 850 രൂപ (പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/വിമുക്തഭടൻമാർ ക്കു 175 രൂപ).



 
 
 

Recent Posts

See All
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി, വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

 
 
 
Combined Graduate Level Examination, 2026

Combined Graduate Level Examination, 2026 SSC CGL 2026 notification out Dates for submission of online applications 21.05.2026 to 22.06.2026 Last date and time for receipt of online applications 22.06

 
 
 

Comments


bottom of page