പ്രതിവർഷം ഒരുലക്ഷം; ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കൂ
- Frame Foundation
- Nov 21, 2024
- 1 min read
Updated: Nov 29, 2024
ബിരുദതലത്തിൽ നൽകുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യത പ്ലസ് ടുവും ബിരുദാനന്തര ബിരുദതലത്തിൽ നൽകുന്ന ഉന്നത വിദ്യാഭ്യാസത്തിന് പ്രതിവർഷം ഒരു ലക്ഷം വരെ ലഭിക്കാനിടയുള്ള ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഫെഡറൽ ബാങ്ക് ഏർപ്പെടുത്തിയതാണ്, ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ്. തെരഞ്ഞടുക്കപ്പെടുന്നവർക്ക് കോഴ്സിൻ്റെ ഫീസ്, മറ്റ് വിദ്യാഭ്യാസ ചെലവുകൾ എന്നിവ ചേർത്ത് പഠന കാലയളവിൽ പരമാവധി 1 ലക്ഷം രൂപവീതം ലഭിക്കും. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 18 ആണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനുംhttp://federalbank.co.in
ഫോൺ0484-220142
മെയിൽ csr@federalbank.co.in
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
.jpg)
Comments