വിദ്യാഭ്യാസ ആനുകൂല്യം: അപേക്ഷ ക്ഷണിച്ചു
- Frame Foundation
- Sep 28, 2024
- 1 min read
കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക്
2024 - 2025 വർഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
👉 2024 2025 അധ്യയന വർഷത്തിൽ 8,9,10, പ്ലസ് വൺ /ബി.എ./ ബി.കോം / ബി.എസ്.സി / എം.എ / എം.കോം/ (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല ) എം.എസ്.ഡബ്ല്യൂ / എം.എസ് .സി./ ബി.എഡ് / പ്രൊഫഷണൽ കോഴ്‌സുകളായ എൻജിനീയറിംഗ്/എം.ബി.ബി.എസ് / ബി.ഡി.എസ് /ഫാം ഡി / ബി.എസ്.സി.നഴ്‌സിംഗ് / പ്രൊഫഷണൽ പി.ജി.കോഴ്‌സുകൾ / പോളിടെക്‌നിക് ഡിപ്ലോമ / റ്റി.റ്റി .സി./ ബി.ബി.എ / ഡിപ്ലോമ ഇൻ നഴ്‌സിംഗ് / പാരാ മെഡിക്കൽ കോഴ്‌സ് / എം സി എ / എം ബി എ / പി.ജി ഡി സി എ / എൻജിനീയറിംഗ് (ലാറ്ററൽ എൻട്രി ) അഗ്രിക്കൾച്ചറൽ / വെറ്റിനറി / ഹോമിയോ/ബി.ഫാം / ആയുർവേദം / എൽ എൽ ബി (3 വർ്ഷം, 5 വർഷം ) ബി ബി എം / ഫിഷറിസ്:/ ബി സി എ / ബി.എൽ .ഐ .എസ് .സി./ എച്ച് ഡി.സി ആൻഡ് ബി എം / ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മന്റ് സി.എ. ഇന്റർമീഡിയറ്റ് മെഡിക്കൽ -എൻജിനീയറിംഗ് എൻട്രൻസ് കോച്ചിങ്,സിവിൽ സർവീസ് കോച്ചിങ് എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
👉മുൻ അധ്യയന വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചിട്ടുള്ളവർ പുതുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
👉അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തി അപേക്ഷിക്കണം.
👉 അപേക്ഷകൾ നവംബർ 25 ന് മുമ്പ് www.labourwelfarefund.in
എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി നൽകണം.
留言