top of page

സൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടികൾക്ക് സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും അപേക്ഷിക്കാം.

സൗജന്യ പരിശീലനം

കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (കെ-ഡിസ്‌ക്) സഹകരിച്ച് നടപ്പിലാക്കുന്ന സൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടികൾക്ക് സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും അപേക്ഷിക്കാം.


  • തൊഴിൽ വിപണിയിൽ ഉയർന്ന ആവശ്യകതയുള്ള മേഖലകളിൽ അന്തർദേശീയ നിലവാരത്തിലുള്ള പരിശീലന അവസരങ്ങളാണ് ഈ സംരംഭം വഴി ലഭ്യമാക്കുന്നത്.


  • ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ് മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കോഡിങ്, സെയിൽസ് & മാർക്കറ്റിംഗ്, ക്രിയേറ്റീവ് ഡിസൈൻ, ഭാഷാ നൈപുണ്യം, ഫിനാൻസ് & അക്കൗണ്ടിംഗ്, ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിൻ, വ്യക്തിത്വ വികസനം തുടങ്ങി വിവിധ മേഖലകളിൽ ഗൂഗിൾ, ഐബിഎം, മൈക്രോസോഫ്റ്റ്, മെറ്റാ എന്നിവയുൾപ്പെടെയുള്ള മുൻനിര കമ്പനികളും സർവകലാശാലകളും അവതരിപ്പിക്കുന്ന ആയിരത്തിലധികം കോഴ്‌സുകൾ ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നു.


  • പരിശീലനം പൂർണ്ണമായും ഓൺലൈൻ ആയിരിക്കും. അപേക്ഷിക്കുന്ന വിധം: https://knowledgemission.kerala.gov.in ൽ ലോഗിൻ ചെയ്ത് Skill Development Programmes വിഭാഗത്തിൽ നിന്നും Coursera തിരഞ്ഞെടുക്കാം. ലഭ്യമുള്ള കോഴ്‌സുകളിൽ ഏത് വേണമെങ്കിലും തെരഞ്ഞെടുക്കുകയും പഠനം ആരംഭിക്കാനും കഴിയും.


  • കൂടുതൽവിവരങ്ങൾക്ക്: curation@knowledgemission.kerala.gov.in


 
 
 

Recent Posts

See All
സെൻട്രൽ ബാങ്കിൽ അറ്റൻഡറാവാം; ശമ്പളവും മറ്റ് ആനുകൂല്യങ്ങളും; അപേക്ഷ മാർച്ച് 20 വരെ

സെൻട്രൽ ബാങ്കിൽ അറ്റൻഡറാവാം; ശമ്പളവും മറ്റ് ആനുകൂല്യങ്ങളും; അപേക്ഷ മാർച്ച് 20 വരെ കേന്ദ്ര പൊതുമേഖല ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അറ്റൻഡർ, വാച്ച്‌മാൻ റിക്രൂട്ട്മെന്റ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക്

 
 
 
എയിംസിൽ 2551 നഴ്‌സിംഗ് ഓഫീസർ/ അവസാന തീയതി: മാർച്ച് 16

എയിംസിൽ 2551 നഴ്‌സിംഗ് ഓഫീസർ അവസാന തീയതി: മാർച്ച് 16 http://www.aiimsexams.ac.in ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നഴ്സസിംഗ് ഓഫീസർ റിക്രൂട്ട്മെൻറ കോമൺ എലിജിബിലിറ്റി ടെസ്റ്റ് (NORCET

 
 
 
എൻ സി സി സർട്ടിഫിക്കറ്റ് ഉടമകൾക്ക് എഴുത്തുപരീക്ഷയില്ലാതെ ഇന്ത്യൻ സൈന്യത്തിൽ ഓഫീസറാകാൻ അവസരം.

എൻ സി സി സർട്ടിഫിക്കറ്റ് ഉടമകൾക്ക് എഴുത്തുപരീക്ഷയില്ലാതെ ഇന്ത്യൻ സൈന്യത്തിൽ ഓഫീസറാകാൻ അവസരം. http://www.joinindianarmy.nic.in ഇന്ത്യൻ ആർമിയുടെ ഷോർട്ട് സർവീസ് കമ്മീഷൻ (എസ്എസ്സി) എൻസിസി സ്പെഷ്യൽ എൻട്രി

 
 
 

Comments


bottom of page