top of page

സ്ത്രീകൾക്ക് കൈത്താങ്ങായി സർക്കാർ; പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന 'സ്ത്രീ സുരക്ഷാ പദ്ധതി'ക്ക് തുടക്കം



സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യിലേക്കുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മറ്റ് വരുമാന മാർഗങ്ങളില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.


ആർക്കൊക്കെ അപേക്ഷിക്കാം?

- 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും.

- മഞ്ഞ (അന്ത്യോദയ അന്നയോജന), പിങ്ക് (മുൻഗണനാ വിഭാഗം) റേഷൻ കാർഡുകൾ ഉള്ളവർക്ക്.

- കേരളത്തിൽ സ്ഥിരതാമസക്കാരായവർക്ക്.


ശ്രദ്ധിക്കുക:-

വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ, മറ്റ് സർവീസ്/കുടുംബ പെൻഷനുകൾ എന്നിവ കൈപ്പറ്റുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. കൂടാതെ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ (സ്ഥിരം/കരാർ) ജോലി ചെയ്യുന്നവരും അപേക്ഷിക്കാൻ അർഹരല്ല.


അപേക്ഷിക്കേണ്ടത് എങ്ങനെ?

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കെ-സ്മാർട്ട് വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.


- വെബ്സൈറ്റ്: ksmart.lsgkerala.gov.ഇൻ


ആവശ്യമുള്ള രേഖകൾ:-

-പ്രായം തെളിയിക്കുന്ന രേഖ (ജനന സർട്ടിഫിക്കറ്റ്/ സ്കൂൾ സർട്ടിഫിക്കറ്റ്/ ലൈസൻസ്/ പാസ്പോർട്ട്/ മെഡിക്കൽ സർട്ടിഫിക്കറ്റ്)

- ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (IFSC കോഡ് സഹിതം)

- ആധാർ കാർഡ്

- സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന


സ്ത്രീ ശാക്തീകരണത്തിനും അവരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിന്റെ കരുതലാണ് ഈ പദ്ധതി. അർഹരായ എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തുക.

 
 
 

Recent Posts

See All
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി, വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

 
 
 
Combined Graduate Level Examination, 2026

Combined Graduate Level Examination, 2026 SSC CGL 2026 notification out Dates for submission of online applications 21.05.2026 to 22.06.2026 Last date and time for receipt of online applications 22.06

 
 
 

Comments


bottom of page