top of page

സ്ത്രീ സുരക്ഷാ പദ്ധതി എങ്ങനെ, ആർക്ക്

സ്ത്രീ സുരക്ഷാ പദ്ധതി എങ്ങനെ, ആർക്ക്


മറ്റൊരു വരുമാനവുമില്ലാത്ത, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കു മാസം 1000 രൂപ വരുമാനം ഉറപ്പാക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ സ്ത്രീസുരക്ഷാ പദ്ധതി.


എങ്ങനെ അപേക്ഷിക്കാം:


തദ്ദേശ വകുപ്പിനു കീഴിലുള്ള http://ksmart.lsgkerala.gov.in വഴിയോ അതതു പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ ഓഫിസിലെത്തി സെക്രട്ടറിക്കു നേരിട്ടോ അപേക്ഷ നൽകാം.


യോഗ്യത : പ്രായം: 35-60.


അന്ത്യോദയ അന്ന യോജന (മഞ്ഞക്കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) റേഷൻ കാർഡ് ഉള്ളവർക്കു മാത്രം.


അർഹരല്ലാത്തവർ :


മുൻഗണനേതര കാർഡ് (വെള്ളക്കാർഡ്) ഉള്ളവർ, മറ്റു സാമൂഹിക സുരക്ഷാ പെൻഷനുകൾ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, അവിവാഹിത പെൻഷൻ തുടങ്ങിയവ ലഭിക്കുന്നവർ, സർവീസ് പെൻ ഷനോ കുടുംബ പെൻഷനോ വാങ്ങുന്നവർ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്‌ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവർ.


ആവശ്യമായ രേഖകൾ:


പ്രായം തെളിയിക്കുന്ന രേഖ (ജനന സർട്ടിഫിക്കറ്റ്, സ്കൂൾ രേഖകൾ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്)


അല്ലെങ്കിൽ പ്രായം സംബന്ധിച്ച് സർക്കാർ മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രം.


സാമ്പ ത്തിക പിന്നാക്കാവസ്ഥ തെളിയിക്കാൻ റേഷൻ കാർഡ് നിർബന്ധം.


തുക നേരിട്ടു ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കാൻ ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎ ഫ്എസ്‌സി കോഡ് എന്നിവ വ്യക്തമായി കാണുന്ന പാസ്ബു ക്ക് പകർപ്പ്.


ആധാർ വിവരങ്ങൾ നൽകുന്നതോടൊപ്പം ഭാവിയിൽ ആധാർ അധിഷ്ഠിത മസ്‌റ്ററിങ് നടത്തുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകണം.


നിലവിൽ മറ്റു സർക്കാർ ആനു കുല്യങ്ങൾ ഒന്നും ലഭിക്കുന്നില്ല എന്നു വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും സമർപ്പിക്കണം.



 
 
 

Recent Posts

See All
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി, വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

 
 
 
Combined Graduate Level Examination, 2026

Combined Graduate Level Examination, 2026 SSC CGL 2026 notification out Dates for submission of online applications 21.05.2026 to 22.06.2026 Last date and time for receipt of online applications 22.06

 
 
 

header.all-comments


bottom of page