top of page

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്

സംസ്ഥാനത്തെ സർക്കാർ, Aided, Arts & Science, മ്യൂസിക്, സംസ്കൃത കോളേജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് 2024-25 അധ്യായന വർഷത്തേക്കുള്ള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് കോളേജ് വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു.


📌 10000 രൂപയാണ് Scholarship ലഭിക്കുന്നത്.

📌 പ്ലസ് ടു പരീക്ഷയിൽ 85 ശതമാനത്തിൽ കൂടുതൽ മാർക്ക് ഉള്ളവർക്ക് അപേക്ഷിക്കാം.


✍️ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ ഡിഗ്രി മുതൽ ബിരുദാനന്തര ബിരുദം വരെ തുടർച്ചയായി അഞ്ചുവർഷത്തേക്കാണ് സ്കോളർഷിപ്പ് തുക അനുവദിക്കുക.

👉 95 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർക്ക് വരുമാനപരിധി ഇല്ല.


www.dcescholarship.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കണം. കൂടാതെ forms.gle/BX6Y6jCae2e27Q1Z6 എന്ന ഗൂഗിൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യുകയും വേണം. അനുബന്ധ രേഖകൾ സഹിതം പൂരിപ്പിച്ച അപേക്ഷയും ഗൂഗിൾ ഫോമും കോളേജുകളിൽ സമർപ്പിക്കണം.


📌 അവസാന തീയതി ഒക്ടോബർ 31


📌 ഇതിനോടൊപ്പം അയയ്ക്കുന്ന വിജ്ഞാപനവും (Scholarshipനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ) വായിച്ച് മനസ്സിലാക്കുക. 👍



Recent Posts

See All
വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കും...

 
 
 
ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് ; അപേക്ഷകൾ ഡിസംബർ 15 വരെ സമർപ്പിക്കാം

ഒന്നാം വർഷ ബിരുദവിദ്യാർത്ഥികൾക്ക് Fresh അപേക്ഷയായും കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചിരുന്നവർക്ക് Renewal അപേക്ഷയായും സമർപ്പിക്കാനവസരമുണ്ട്...

 
 
 

Comments


bottom of page