top of page

1871 സബ് ഇൻസ്പെക്‌ടർ ഒഴിവുകൾ; ഡിഗ്രി മതി ! ഇപ്പോൾ അപേക്ഷിക്കാം

6 hours ago
1 min read

കേന്ദ്ര സേനകളിൽ സർക്കിൾ ഇൻസ്പെക്‌ടർ തസ്ത‌ികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പുറത്തിറക്കി.


വിവിധ സേനകളിൽ ആയി ആകെ 1871 ഒഴിവുകളാണ് ഉള്ളത്.


ഡിഗ്രി ആണ് അടിസ്ഥാന യോഗ്യത.


പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരമുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.


ഒഴിവുകൾ


ഡൽഹി പൊലീസ് സബ് ഇൻസ്പെക്‌ടർ (പുരുഷൻ): 205


ഡൽഹി പൊലീസ് സബ് ഇൻസ്പെക്‌ടർ (വനിത):112


. സെൻട്രൽ ആർമിഡ് ഫോഴ്‌സ് (GD): 1320


സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് : 234


യോഗ്യത


ഡൽഹി പൊലീസ് സബ് ഇൻസ്പെക്ട‌ർ, CAPFs സബ് ഇൻസ്പെക്ടർ (GD) തസ്ത‌ികകളിലേക്ക് അപേക്ഷിക്കാൻ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.


CISFയിലെ സബ് ഇൻസ്പെക്‌ടർ (Fire) ๓๓๑ Physics, Chemistry, Mathematics ഉൾപ്പെടെയുള്ള സയൻസ് ബിരുദം വേണം. അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഭാഗത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും യോഗ്യതയായി പരിഗണിക്കും.


ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാർഥികൾക്ക് LMV ഡ്രൈവിങ് ലൈസൻസ് ആവശ്യമാണ്.


ശമ്പളം


എല്ലാ സബ് ഇൻസ്പെക്‌ടർ തസ്തികകൾക്കും പേ ലെവൽ -6 പ്രകാരമാണ് ശമ്പളം.


തെരഞ്ഞെടുക്കപെടുന്നവർക്ക് 35,400 മുതൽ 1,12,400 വരെ ശമ്പളം ലഭിക്കാം.


അപേക്ഷാ ഫീസ്


അപേക്ഷാ ഫീസ് 100 രൂപ ആണ്. വനിതകൾ, SC, ST, അർഹരായ എക്‌സ് -സർവീസ്മെൻ വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.


തെരഞ്ഞെടുപ്പ് പ്രക്രിയ


ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത് മൂന്ന് ഘട്ടങ്ങളിലായാണ്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, മെഡിക്കൽ പരിശോധന എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ.


അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.


 
 
 

Recent Posts

See All
C-DIT : സൈബർ സെക്യൂരിറ്റി ട്രെയിനി ഒഴിവുകൾ, ശമ്പളം 40,000 രൂപ വരെ ! അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 24. പരമാവധി പ്രായപരിധി 30 വയസാണ്.

കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റ് (C-DIT) സൈബർ സെക്യൂരിറ്റി ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫംഗ്ഷണാലിറ്റി ആൻഡ് സെക്യൂരിറ്റി ഓഡിറ്റ് ഡിപ്പാർട്ട്മെന്റിന്റെ (FSAD) പദ്ധതിയുടെ ഭാഗമായാണ് നിയമനം. 3

 
 
 
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി; ക്രിസ്ത്യൻ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിധവകൾക്കു അപേക്ഷിക്കാം

തിരുവനന്തപുരം: ക്രിസ്‌ത്യൻ, മുസ്‌ലിം, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ/വിവാഹബന്ധം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള 'ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ

 
 
 

Comments


bottom of page