C-DIT : സൈബർ സെക്യൂരിറ്റി ട്രെയിനി ഒഴിവുകൾ, ശമ്പളം 40,000 രൂപ വരെ ! അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 24. പരമാവധി പ്രായപരിധി 30 വയസാണ്.
കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റ് (C-DIT) സൈബർ സെക്യൂരിറ്റി ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫംഗ്ഷണാലിറ്റി ആൻഡ് സെക്യൂരിറ്റി ഓഡിറ്റ് ഡിപ്പാർട്ട്മെന്റിന്റെ (FSAD) പദ്ധതിയുടെ ഭാഗമായാണ് നിയമനം. 3 ഒഴിവുകളാണ് ഉള്ളത്.
യോഗ്യത
B.Tech/BE, M.Tech, MCA, M.Sc (CS/IT/Information Systems/Electronics), BCA അപേക്ഷിക്കാം.
ഫ്രഷേഴ്സിനും അപേക്ഷിക്കാം.
സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ ഉള്ളവർക്ക് മുൻഗണന ലഭിക്കാം.
CompTIA Security+, CEH, CISA, CISSP, OSCP, ISO/IEC 27001 Lead Auditor me സർട്ടിഫിക്കേഷനുകൾ അഭികാമ്യമാണ്.
പ്രതിമാസ സ്റ്റൈപ്പൻഡ്: 25,000 മുതൽ 40,000 രൂപ വരെ ലഭിക്കും.
കാലയളവും ജോലി സ്ഥലവും: ഒരു വർഷത്തെ ഫുൾ-ടൈം
പരിശീലന കാലാവധി ആയിരിക്കും. തിരുവനന്തപുരം അല്ലെങ്കിൽ കേരളത്തിലെ ഏത് പ്രോജക്ട് സൈറ്റിലും നിയമനം ലഭിക്കാം.
തിരഞ്ഞെടുപ്പ് രീതി: എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്,
ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം
ഓൺലൈൻ അപേക്ഷകൾ www.careers.cdit.org എന്ന വെബ്സൈറ്റ് വഴി മാത്രമാണ് സമർപ്പിക്കേണ്ടത്.
അപേക്ഷയോടൊപ്പം ആവശ്യമായ സപ്പോർട്ടിങ് ഡോക്യുമെന്റുകളുടെ സ്കാൻ ചെയ്ത് പകർപ്പുകൾ അപ്ലോഡ് ചെയ്യണം. രേഖകൾ അപേക്ഷയുടെ അവസാന തീയതിയിൽ സാധുവായിരിക്കണം.
ആദ്യം ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യണം. വിവരങ്ങൾ പരിശോധിച്ച ശേഷം അപേക്ഷ ഫൈനൽ സബ്‌മിറ്റ് ചെയ്യണം.
ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളുടെ പട്ടിക
www.cdit.org, www.careers.cdit.org എന്നി
വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.
ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളെ മാത്രമാണ് എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയ്ക്ക് പരിഗണിക്കുക.
Candidates will be shortlisted for group discussion/interview based on the preliminary evaluation of the written test/skill test as per the method decided by C-DIT.
The provisional list of shortlisted candidates will be published on www.careers.cdit.org.
The final rank list will be published based on detailed evaluation and interview. For more information, please visit the notification.
.jpg)


Comments