top of page

നാവികസേനയിൽ 10+2 (ബി.ടെക്) കേഡറ്റ് എൻട്രി: അവസാന തീയതി ജൂൺ 18

നാവികസേനയിൽ 10+2 (ബി.ടെക്) കേഡറ്റ് എൻട്രി:


ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തീയതി


ജൂൺ 18


ഏഴിമല നാവിക അക്കാദമിയിൽ സൗജന്യ ബി.ടെക്


പഠനവും ഓഫിസർ ജോലിയും


അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും നാവികസേനയിൽ 10 + 2 (ബി.ടെക്) കേഡറ്റ് എൻട്രി സ്കീമിലൂടെ സൗജന്യ എൻജിനീയറിങ് ബിരുദ പഠനത്തിനും ടെക്ന‌ിക്കൽ ബ്രാഞ്ചുകളിൽ സ്ഥിരം കമീഷൻഡ് ഓഫിസറാകാനും അവസരം. 2027 ജനുവരിയിലാരംഭിക്കുന്ന കോഴ്സിലേക്ക് ജൂൺ 18നകം ഓൺലൈനിൽ അപേക്ഷിക്കാം.


നാലുവർഷ ബി.ടെക് കോഴ്സിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്ബിൽഡിങ് ബ്രാഞ്ചുകൾ പഠിക്കാം. കേരളത്തിൽ ഏഴിമല നാവിക അക്കാദമിയിലാണ് പഠന-പരിശീലനങ്ങൾ. ഒഴിവുകൾ: ടെക്നിക്കൽ ബ്രാഞ്ചിൽ മെക്കാനിക്കൽ വിഭാഗത്തിൽ 30, ഇലക്ട്രോണിക്സ‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ 30 എന്നിങ്ങനെയാണ് ഒഴിവുകൾ. ആകെ 8 ഒഴിവുകളിൽ വനിതകളെ പരിഗണിക്കും.


യോഗ്യത:


ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 70 ശതമാനം മാർക്കിൽ കുറയാതെ ഹയർസെക്കൻഡറി/പ്ലസ്ട/തത്തുല്യ ബോർഡ് പരീഷ പാസായിരിക്കണം. പത്ത് അല്ലെങ്കിൽ 12-ാം ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം.


ജെ.ഇ.ഇ (മെയിൻ) 2026 (./.) അഭിമുഖീകരിച്ചവരാകണം.


മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.


2007 ജൂലൈ രണ്ടിനും 2010 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരെയാണ് പരിഗണിക്കുക.


 
 
 

Recent Posts

See All
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസി) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) 2026 പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി, വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

 
 
 
Combined Graduate Level Examination, 2026

Combined Graduate Level Examination, 2026 SSC CGL 2026 notification out Dates for submission of online applications 21.05.2026 to 22.06.2026 Last date and time for receipt of online applications 22.06

 
 
 
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വായ്പാ പദ്ധതികൾ- അപേക്ഷകൾ ക്ഷണിക്കുന്നു

പ്രിയരെ, കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട വനിതകൾക്കായി സ്വയംതൊഴിൽ-വിദ്യാഭ്യാസ വായ്പപദ്ധതികളുടെ അപേക്ഷകൾ സ്വീകരിക്കുന്നു. 3 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് 20 ലക്ഷം ര

 
 
 

Comments


bottom of page