top of page

ഭവന സമുന്നതി – വീടുകളുടെ പുനരുദ്ധാരണ പദ്ധതി (2024-25)



കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഭവനസമുന്നതി പദ്ധതി (2024-25)- ജീർണ്ണാവസ്ഥയിലുള്ള ഭവനങ്ങളുടെ പുനരുദ്ധാരണം

നിബന്ധനകളും, മാർഗ്ഗനിർദേശങ്ങളും

അപേക്ഷകർ കേരള സംസ്ഥാനത്തിലെ സംവരണേതര വിഭാഗങ്ങളിൽപ്പെടുന്നവരായി രിക്കണം. (വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്/ SSLC സർട്ടിഫിക്ക റ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് എന്നിവ രേഖകളായി സ്വീകരിക്കുന്നതാണ്.)

പുനരുദ്ധാരണത്തിനുള്ള വീടും വീട് ഉൾപ്പെടുന്ന വസ്‌തുവും അപേക്ഷകൻ്റെ പേരിലു ള്ളതായിരിക്കണം.

പുനരുദ്ധരിക്കപ്പെടേണ്ട വീടിൻ്റെ ഉടമസ്ഥരായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. ഉടമസ്ഥാവകാശം തെളിയിക്കുന്നതിലേക്കായി 2024-2025 സാമ്പത്തിക വർഷത്തിലെ വീട്ടുകരം അടച്ച രസീതോ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റോ ഹാജരാക്കണം.

പുനരുദ്ധാരണത്തിന് അപേക്ഷ നൽകുന്ന വീട്ടുടമസ്ഥർ, നിലവിൽ അതാത് വീടുക ളിലെ സ്ഥിര താമസക്കാരായിരിക്കണം. ഇത് സംബന്ധിച്ച നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപ്രതം അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.

അപേക്ഷകന്റെ പേരിലുള്ള വീട്ട്കരം, വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിൻ്റെ വസ്‌

ക്കരം എന്നിവ ഒടുക്കിയ രസീത് നിർബന്ധമായും ഹാജരാക്കേണ്ടതാണ്. [വീട്ട്കരം ഒഴിവാക്കിയിട്ടുണ്ടെങ്കിൽ ആയത് തെളിയിക്കുന്ന രേഖ (അപേക്ഷകൻ്റെ പേരിലു ള്ളത്) ഹാജരാക്കണം].

വീടും, വീട് ഉൾപ്പെടുന്ന വസ്‌തുവും ഒന്നിലധികം വ്യക്തികളുടെ പേരിലാണെങ്കിൽ ഉടമസ്ഥാവകാശമുള്ള മുഴുവൻ വ്യക്തികളുടേയും സമ്മതപത്രം മുദ്രപത്രത്തിൽ (നോട്ടറിയിൽ നിന്നും) നിർബന്ധമായും ഹാജരാക്കേണ്ടതാണ്.

അറ്റകുറ്റപ്പണികൾ ചെയ്യേണ്ട വീടിൻ്റെയും അപേക്ഷകൻ ഉൾപ്പെടുന്ന റേഷൻ കാർഡിൻ്റേയും മേൽവിലാസം ഒന്നുതന്നെയായിരിക്കണം.

സംസ്ഥാന സർക്കാരിൻ്റെയോ കേന്ദ്ര സർക്കാരിൻ്റെയോ ഭവന പദ്ധതികളുടെ ഗുണഭോക്താവായി കഴിഞ്ഞ 10 വർഷത്തിനുള്ളിൽ തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളവർ അപേക്ഷ സമർപ്പിക്കുവാൻ അർഹരല്ല.

അപേക്ഷകന്റെ/ അപേക്ഷകയുടെ യും പേരിലുള്ള കുടുംബ വാർഷിക വരുമാനം എല്ലാ മാർഗ്ഗങ്ങളിൽ നിന്നും നാല് ലക്ഷം രൂപ കവിയാൻ പാടുള്ളതല്ല. (വ്യക്തിഗത വരുമാന സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതല്ല)

പുതിയ റേഷൻ കാർഡ് (സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഏറ്റവും ഒടുവിൽ ലഭ്യമായിട്ടുള്ളത്) നിർബന്ധമായും ഹാജരാക്കേണ്ടതാണ്.

സർക്കാരിൽ നിന്നുള്ള ഫണ്ടിൻ്റെ ലഭ്യതക്കനുസൃതമായാണ് അപേക്ഷകർക്ക് ധനസ ഹായം ലഭ്യമാക്കുന്നത്. 4 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള മുൻഗണന AAY, മുൻഗണന വിഭാഗം (മഞ്ഞ / പിങ്ക് റേഷൻ കാർഡ്) കാർഡ്

ഉടമകൾക്ക് അപേക്ഷിക്കാം. നിശ്ചിത സമയ പരിധിക്കുള്ളിൽ ലഭിക്കുന്ന അപേക്ഷക ളിൽ നിന്നും ഏറ്റവും കുറഞ്ഞ കുടുംബ വാർഷിക വരുമാനത്തിൻ്റെ അടിസ്ഥാനത്തി ലാണ് ഗുണഭോക്ത്യ പട്ടിക തയ്യാറാക്കുന്നത്.

ഒരേ വരുമാനമുള്ളവരെ പരിഗണിക്കുമ്പോൾ താഴെപ്പറയുന്ന ക്രമത്തിലായിരിക്കും കുടുംബങ്ങൾക്ക് പരിഗണന നൽകുക. ഇത് സംബന്ധിച്ച നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപ്രതം അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.

1. ഒറ്റപ്പട്ട സ്ത്രീ (വിധവ/ അവിവാഹിത/ വിവാഹബന്ധം വേർപിരിഞ്ഞ/ ആശ്രിത രില്ലാത്ത) ഗൃഹനാഥയായ അല്ലെങ്കിൽ ആശ്രയമായ കുടുംബം…

2. ഭിന്നശേഷിക്കാർ ഗൃഹനാഥരായ കുടുംബം,

3. സംരക്ഷിക്കാൻ ആരുമില്ലാത്ത കുട്ടികൾ മാത്രമടങ്ങിയ കുടുംബം.

4. ട്രാൻസ്ജെന്റേഴ്‌സ് ഗൃഹനാഥരായ കുടുംബം.

പുനരുദ്ധാരണം ചെയ്യേണ്ട വീട്/ വീട് ഉൾപ്പെടുന്ന വസ്‌തു എന്നിവയിന്മേൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയമപരമായ തടസ്സമുണ്ടാക്കുന്ന തരത്തിൽ കേസു കളോ തർക്കങ്ങളോ ഉള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. അത്തരക്കാർ അപേക്ഷി ക്കേണ്ടതില്ല.

അപേക്ഷ പൂർണ്ണമായും പൂരിപ്പിച്ചിരിക്കണം. അപേക്ഷയോടൊപ്പം നിർബന്ധമായും ഉള്ളടക്കം ചെയ്യേണ്ടുന്ന രേഖകൾ ഉൾപ്പെടുത്താത്തതും അപൂർണ്ണവുമായ അപേക്ഷ കൾ നിരസിക്കുന്നതായിരിക്കും.

തെരെഞ്ഞെടുക്കപ്പെടുന്ന വീടുകൾ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ, കോർപ്പറേഷൻ നിയോഗിക്കുന്ന എഞ്ചിനീയറുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കുന്നതും പുനരുദ്ധാ രണം സംബന്ധിച്ച എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുമാണ്. അംഗീകരിക്കപ്പെട്ട എസ്റ്റിമേറ്റുക ളുടെ അടിസ്ഥാനത്തിൽ അർഹരായ ഗുണഭോക്താക്കൾക്ക് ധനസഹായം അനുവദി ക്കുന്നതാണ്. പുനരുദ്ധാരണത്തിൻ്റെ ആവശ്യകത വിലയിരുത്തിയ ശേഷം എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായ തുക മാത്രമേ കോർപ്പറേഷൻ അനുവദിക്കുകയുള്ളു.

അറ്റകുറ്റപ്പണികൾക്കായി നൽകുന്ന പരമാവധി ധനസഹായം വീടൊന്നിന് 2 ലക്ഷം രൂപയാണ്. ധനസഹായം രണ്ട് ഘട്ടങ്ങളിലായി താഴെപ്പറയും പ്രകാരം വിതരണം ചെയ്യുന്നതാണ്.

ഒന്ന്

അംഗീകൃത എസ്റ്റി മേറ്റിന്റെ 50% തുക

തെരെഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് കോർപ്പറേഷനുമായി കരാർ വയ്ക്കുന്ന മുറയ്ക്ക് മുൻകൂറായി നൽകുന്നു.

രണ്ട്

അംഗീകൃത എസ്റ്റി മേറ്റിൻ്റെ ശേഷി ക്കുന്ന തുക (50%)

നിർമ്മാണം പൂർത്തീകരിച്ചതായി കോർപ്പറേഷൻ ചുമതലപ്പെടുത്തിയ എഞ്ചിനീയറുടെ സാക്ഷ്യ പ്രത്രത്തിൻ്റെ (Completion Certificate) അടിസ്ഥാന ത്തിൽ നൽകുന്നു.

തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആനുകൂല്യം കൈപ്പറ്റുകയോ കൈപ്പറ്റിയ ശേഷം അംഗീകൃത എസ്റ്റിമേറ്റ് പ്രകാരം അറ്റകുറ്റപ്പണികൾ നടത്താതിരിക്കുകയോ ചെയ്യുന്ന പക്ഷം അനുവദിച്ച തുക 12% കൂട്ടുപലിശയും ചേർത്ത് തിരിച്ചടക്കേണ്ടതും പ്രസ്തു‌ത പദ്ധതിയിലേക്ക് തുടർന്ന് അപേക്ഷിക്കാൻ അർഹനല്ലാതാകുന്നതുമാണ്.

ധനസഹായം നൽകുന്നത് സംബന്ധിച്ച് കോർപ്പറേഷൻ്റെ തീരുമാനം അന്തിമമാണ്.

അപേക്ഷകൾ തപാൽ മുഖേനയോ നേരിട്ടോ കോർപ്പറേഷനിൽ ലഭ്യമാക്കേണ്ടതാണ്.

അപേക്ഷകൾ കോർപ്പറേഷനിൽ ലഭിക്കേണ്ട അവസാന തീയതി 10/09/2024, 5PM.

അവസാന തീയതിക്ക് ശേഷം കോർപ്പറേഷനിൽ ലഭിക്കുന്ന അപേക്ഷകൾ യാതൊരു

കാരണവശാലും സ്വീകരിക്കുന്നതല്ല.


അപേക്ഷാ ഫോം താഴെ കൊടുക്കുന്നു.



Recent Posts

See All
കേരളത്തില്‍ കനറാ ബാങ്കില്‍ തുടക്കക്കാര്‍ക്ക് ജോലി, 3000 ഒഴിവുകള്‍

കേരളത്തില്‍ കനറാ ബാങ്കില്‍ തുടക്കക്കാര്‍ക്ക് ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ കേരളത്തില്‍ കനറാ ബാങ്കില്‍ ജോലി ജോലി നേടാന്‍...

 
 
 
ഈസ്‌റ്റേൺ റെയിൽവേ: 3115 അപ്രന്റിസ്

കൊൽക്കത്ത ആസ്‌ഥാനമായ ഈസ്റ്റേൺ റെയിൽവേക്കു കീഴിലെ വിവിധ വർക്ഷോപ്/ ഡിവിഷനുകളിൽ 3115 അപ്രൻ്റിസ് ഒഴിവ്. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 23 വരെ...

 
 
 

Comments


bottom of page