top of page

2024-25 വർഷത്തെ B.Sc., Post Basic B.Sc. & M.Sc. Nursing പ്രവേശന അപേക്ഷകളുടെ വിശദാംശങ്ങൾ ജൂലൈ 22-ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും, തിരുത്തലുകൾക്കും ങ്ങൾക്കും സമയം ജൂലൈ 24 വരെ






(മുകളിൽ കൊടുത്തിരിക്കുന്ന pdf വായിച്ച് മനസിലാക്കുക)


2024-25 വർഷത്തെ ബി.എസ്.സി., പോസ്റ്റ് ബേസിക്ക് ബി.എസ്.സി. & എം.എസ്.സി. നേഴ്സിംഗ് പ്രവേശനത്തിന് ഇതുവരെ ലഭിച്ച അപേക്ഷകളുടെ വിശദാംശങ്ങൾ ജൂലൈ 22-ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് എന്തെങ്കിലും തിരുത്തലുകളും (Name, Date of Birth, Religion / Community, Exam Board & Marks for PCB&E), നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ ജൂലൈ 24-ന് വൈകീട്ട് 05 മണിക്കുള്ളിൽ admission@amcsfnck.com എന്ന ഇ-മെയിൽ അഡ്രസ്സിലേയ്ക്ക് അറിയിക്കേണ്ടതാണ്. ഇ-മെയിലിൽ Subject-ൻ്റെ സ്ഥാനത്ത് അപേക്ഷയുടെ നമ്പറും അപേക്ഷകന്റെ പേരും നിർബന്ധമായും ചേർക്കേണ്ടതാണ്. അപേക്ഷകരുടെ ഇത്തരം നിർദ്ദേശങ്ങൾ, അവർ നേരത്തെ ഓൺലൈനായി സമർപ്പിച്ചിട്ടുള്ള അപേക്ഷകളും സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്‌ത കോപ്പികളുമായി ഒത്തുനോക്കി മാത്രമെ അവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തുകയുള്ളു. എന്നാൽ മറ്റുതിരുത്തലുകൾ (edit my application) അപേക്ഷകർക്ക് തങ്ങളുടെ യൂസർ ഐ.ഡി.യും പാസ്‌വേർഡും ഉപയോഗിച്ച് ലോഗ്-ഇൻ ചെയ്‌ത്‌ അസോസിയേഷൻ്റെ വെബ്സൈറ്റ് വഴിതിരുത്താവുന്നതാണ്.


B.Sc, M.Sc. & Post Basic B.Sc. Nursing: വെബ്സൈറ്റിൽ അറിയിച്ചിട്ടുള്ളതുപോലെ പ്രവേശനത്തിനായുള്ള ആദ്യ ഓൺലൈൻ അലോട്ട്മെന്റ്റ് ജൂലൈ 29-ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.


അപേക്ഷയോടൊപ്പം റവന്യൂ അധികാരികളിൽ നിന്നുമുള്ള കമ്യൂണിറ്റി / ന്യൂനപക്ഷ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ലാത്തവർ കമ്യൂണിറ്റി അലോട്ട്മെന്റ്റ് ആവശ്യമെങ്കിൽ, കമ്യൂണിറ്റി / ന്യൂനപക്ഷ സർട്ടിഫിക്കറ്റിൻ്റെ സ്കാൻ ചെയ്ത‌ കോപ്പി ജൂലൈ 24-നുള്ളിൽ നിങ്ങളുടെ യൂസർ ഐ.ഡി.യും പാസ്‌വേർഡും ഉപയോഗിച്ച് അസോസിയേഷൻ്റെ വെബ്സൈറ്റ് വഴി upload ചെയ്യുക. കമ്യൂണിറ്റി / ന്യൂനപക്ഷ സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിലും, റാങ്ക് ലിസ്റ്റിൽ ഓപ്പൺ മെറിറ്റ് കാറ്റഗറിയൽ ഉൾപ്പെടുത്തുന്നതാണ്.


List of Completed Online Applications: ഓൺലൈനിൽ പൂർണ്ണമായും പൂരിപ്പിച്ച് സമർപ്പിച്ചിട്ടുളള അപേക്ഷകളുടെ ലിസ്റ്റാണിത്. എന്തെങ്കിലും തിരുത്തലുണ്ടെങ്കിൽ admission@amcsfnck.com എന്ന ഇ-മെയിൽ അഡ്രസ്സിലേയ്ക്ക് ജൂലൈ 24-നുള്ളിൽ അറിയിക്കുക. ഇ-മെയിലിൽ Subject-ൻ്റെ സ്ഥാനത്ത് അപേക്ഷയുടെ നമ്പറും അപേക്ഷകന്റെ പേരും നിർബന്ധമായും ചേർക്കേണ്ടതാണ്.


List of Pending Applications: അസോസിയേഷൻ ഓഫീസിൽ ലഭിച്ച അപേക്ഷകളിൽ എന്തെങ്കിലും ന്യൂനതകളുള്ളവയാണ് ഈ ലിസ്റ്റിലുള്ളത്. ആവശ്യമായ രേഖകൾ ജൂലൈ 24-നുള്ളിൽ നിങ്ങളുടെ യൂസർ ഐ.ഡി.യും പാസ്‌വേർഡും ഉപയോഗിച്ച് അസോസിയേഷന്റെ വെബ്സൈറ്റ് വഴി upload ചെയ്യുക. കമ്യൂണിറ്റി / ന്യൂനപക്ഷ സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിലും, റാങ്ക് ലിസ്റ്റിൽ ഓപ്പൺ മെറിറ്റ് കാറ്റഗറിയൽ ഉൾപ്പെടുത്തുന്നതാണ്.


List of Rejected Applications: അപേക്ഷകളുടേയും സർട്ടിഫിക്കറ്റ് കോപ്പികളുടേയും പരിശോധനയിൽ അയോഗ്യമായി നിരസിച്ചിട്ടുള്ളതിൻ്റെ കാരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Data Verification of Individual Applications: അപേക്ഷകർക്ക് തങ്ങളുടെ യൂസർ ഐ.ഡി.യും പാസ്‌വേർഡും ഉപയോഗിച്ച് ലോഗ്-ഇൻ ചെയ്‌ത് അപേക്ഷകൾ കാണാവുന്നതാണ്. College Preference കീഴിൽ പുതിയതായി ഏതെങ്കിലും കോളേജുകൂടി ചേർക്കാൻ ആഗ്രഹമുണ്ടെങ്കിൽ (edit my application) അപേക്ഷകർക്ക് തന്നെ നേരിട്ട് ഓൺലൈനായി അത് ചെയ്യാവുന്നതാണ്. ഒറിജിനൽ അപേക്ഷയിൽ നേരത്തെ തിരഞ്ഞെടുത്തിട്ടുള്ള കോളേജുകളോ അവയുടെ മുൻഗണനാക്രമമോ മാറ്റുന്നതിന് സാധിക്കുകയില്ല.


അപേക്ഷകർക്ക് എന്തെങ്കിലും തിരുത്തലുകളോ (Name, Date of Birth, Religion / Community, Exam Board & Marks for PCB&E), നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ ജൂലൈ 24-ന് വൈകീട്ട് 5 മണിക്കുള്ളിൽ admission@amcsfnck.com എന്ന ഇ-മെയിൽ അഡ്രസ്സിലേയ്ക്ക് അറിയിക്കേണ്ടതാണ്. ഇ-മെയിലിൽ Subject-ന്റെ സ്ഥാനത്ത് അപേക്ഷയുടെ നമ്പറും അപേക്ഷകന്റെ പേരും നിർബന്ധമായും ചേർക്കേണ്ടതാണ്. അപേക്ഷകരുടെ ഇത്തരം നിർദ്ദേശങ്ങൾ, അവരുടെ നേരത്തെ ഓൺലൈനായി സമർപ്പിച്ചിട്ടുള്ള അപേക്ഷകളുമായി ഒത്തുനോക്കി മാത്രമേ ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തുകയുള്ളു. എന്നാൽ മറ്റുതിരുത്തലുകൾ (edit my application) അപേക്ഷകർക്ക് തങ്ങളുടെ യൂസർ ഐ.ഡി.യും പാസ്‌വേർഡും ഉപയോഗിച്ച് ലോഗ്-ഇൻ ചെയ്‌ത് അസോസിയേഷൻ്റെ വെബ്സൈറ്റ് വഴി തിരുത്താവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് www.amcsfnck.com സന്ദർശിക്കുക



Recent Posts

See All
കേരള കാർഷിക സർവകലാശാലയിൽ ഹോർട്ടി കൾച്ചർ പഠിക്കാനവസരം

മണ്ണുത്തിയിൽ സ്ഥിതിചെയ്യുന്ന കേരള കാർഷിക സർവകലാശാലയിൽ ഹോർട്ടി കൾച്ചർ ബിരുദ കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്....

 
 
 
പ്ലസ്ടു അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി എഡും ആണ് അടിസ്ഥാന യോഗ്യത 👉ഹയർ സെക്കൻഡറി/ നോൺ...

 
 
 
ഭൂമിത്രസേന ക്ലബ്ബ് പദ്ധതിക്കുള്ള അപേക്ഷ ക്ഷണിച്ചു

👉സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ‘പരിസ്ഥിതി അവബോധവും വിദ്യാഭ്യാസവും’ പ്ലാൻ ശീർഷകത്തിൽ ഉൾപ്പെടുന്ന ഭൂമിത്രസേന...

 
 
 

Comments


bottom of page