പ്ലസ്ടു അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
- Frame Foundation
- Oct 13, 2024
- 1 min read
ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി എഡും ആണ് അടിസ്ഥാന യോഗ്യത
👉ഹയർ സെക്കൻഡറി/ നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.
👉ഒക്ടോബർ 20 വരെയാണ് ഓൺലൈനായി രജിസ്റ്റർ ചെയ്യാനവസരം.
👉എൽബിഎസിനാണ് പരീക്ഷാ ചുമതല.
👉വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും ഓരോ വിഷയങ്ങളുടേയും വെവ്വേറെ സിലബസും എൽബിഎസ് സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.
നിബന്ധനകൾ
😇ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി എഡും ആണ് അടിസ്ഥാന യോഗ്യത.
😇എസ്.സി./ എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ല്യു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
😇 നിർദ്ദിഷ്ട യോഗ്യതകൾക്കൊപ്പം LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകൾ വിജയിച്ചവരെയും വ്യവസ്ഥകൾക്കു വിധേയമായി സെറ്റിന് പരിഗണിക്കും.
യോഗ്യതാ കോഴ്സുകൾക്കിടയിൽ അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
🧐പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ, ബി.എഡ് കോഴ്സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവരായിരിക്കണം. എന്നാൽ അവസാനവർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ് പഠിക്കുന്നവർക്ക് ബി.എഡ്. ബിരുദം ഉണ്ടായിരിക്കണം. ഇങ്ങനെ സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി./ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല.
അപേക്ഷാ ഫീസും സമർപ്പിക്കേണ്ട രേഖകളും
🤝ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ, 1000/- രൂപ, പരീക്ഷാ ഫീസടയ്ക്കണം. എന്നാൽ എസ് സി./എസ്.ടി./പി.ഡബ്ല്യു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500/- രൂപ ഓൺലൈനായി അടച്ചാൽ മതി.
🤝പി.ഡബ്ല്യു.ഡി. വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി. വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസൽ, ഒ.ബി.സി. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ (2023 സെപ്റ്റംബർ 26 നും 2024 ഒക്ടോബർ 25 നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസാകുന്ന പക്ഷം ഹാജരാക്കേണ്ടതുണ്ട്.
🤝പി.ഡബ്ല്യു.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺലൈൻ അപേക്ഷയുടെ കോപ്പിയോടൊപ്പം ഒക്ടോബർ 30 ന് മുമ്പ് തിരുവനന്തപുരം എൽ.ബി.എസ്. സെന്ററിൽ ലഭിക്കത്തക്കവിധം അയയ്ക്കണം
🤝🤝🤝🤝കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
🙏🙏🙏കടപ്പാട് : തയാറക്കിയ ഡോ. ഡെയ്സൻ പാണേങ്ങാടൻ സാറിനോട്
Comments