top of page

പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.

സംസ്ഥാനത്തെ വിവിധ സർക്കാർ സ്വാശ്രയ പോളിടെക്നിക്കുകളിൽ  നടത്തുന്ന പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ, 18 വയസ്സു തികഞ്ഞവരാകണം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന ദിവസം സെപ്റ്റംബർ മൂന്നാണ്.പൊതുവിഭാഗക്കാർക്ക് 400/ രൂപയും, പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 200/- രൂപയുമാണ് വൺ ടൈം രജിസ്ട്രേഷൻ ഫീസ്. 

 

അപേക്ഷാക്രമം

വെബ്സൈറ്റ് മുഖേന വൺ ടൈം രജിസ്ട്രേഷൻ പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും അതിനു ശേഷം വിവിധ സർക്കാർ / സർക്കാർ എയിഡഡ് / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും, ഗവൺമെന്റ് / ഡിപ്പാർട്ട്മെന്റ് ഗ്രൂപ്പ് സീറ്റുകളിലേക്കും, സർക്കാർ എയ്ഡഡ് / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്കും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ കോളേജിലേക്കും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതുമാണ്.വൺ ടൈം രജിസ്ട്രേഷൻ അപേക്ഷകർ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതിയാകും.

 

വിവിധ കോളേജുകൾ

1.ഗവ. പോളിടെക്‌നിക് കോളേജ്, പാലക്കാട്

2.ഗവ.പോളിടെക്‌നിക് കോളേജ്,കോഴിക്കോട്, 

3.ശ്രീനാരായണ പോളിടെക്‌നിക് കോളേജ്, കൊട്ടിയം, കൊല്ലം

4.മഅദിൻ പോളിടെക്‌നിക് കോളേജ്, മലപ്പുറം 

 

വിവിധ സംവരണങ്ങൾ

ഭിന്നശേഷിയുള്ളവർക്ക് 5 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.10% വീതം സീറ്റുകൾ സർക്കാർ / പൊതുമേഖല / സ്വകാര്യമേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയമോ, 2 വർഷ ഐ.ടി.ഐ. /കെ ജി സി ഇ / വി എച്ച് എസ് ഇ / ടി എച്ച് എസ് എൽ സി യോഗ്യതയും 2 വർഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇതുകൂടാതെ എസ്.സി/എസ്.ടി, ഒഇസി, എസ്ഇബിസി വിഭാഗങ്ങളിലെ അപേക്ഷകർക്ക്‌ സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും.2 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ടാവും. 

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

Recent Posts

See All
കേരള കാർഷിക സർവകലാശാലയിൽ ഹോർട്ടി കൾച്ചർ പഠിക്കാനവസരം

മണ്ണുത്തിയിൽ സ്ഥിതിചെയ്യുന്ന കേരള കാർഷിക സർവകലാശാലയിൽ ഹോർട്ടി കൾച്ചർ ബിരുദ കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്....

 
 
 
പ്ലസ്ടു അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി എഡും ആണ് അടിസ്ഥാന യോഗ്യത 👉ഹയർ സെക്കൻഡറി/ നോൺ...

 
 
 
ഭൂമിത്രസേന ക്ലബ്ബ് പദ്ധതിക്കുള്ള അപേക്ഷ ക്ഷണിച്ചു

👉സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ‘പരിസ്ഥിതി അവബോധവും വിദ്യാഭ്യാസവും’ പ്ലാൻ ശീർഷകത്തിൽ ഉൾപ്പെടുന്ന ഭൂമിത്രസേന...

 
 
 

Comments


bottom of page