77 കാറ്റഗറികളികളിലേക്ക് പിഎസ്‌സി വിജ്ഞാപനം
- Frame Foundation
- Aug 18
- 1 min read
പിഎസ്‌സി വിജ്ഞാപനം:
അസിസ്റ്റന്റ് ഗ്രേഡ്-2,മീറ്റർ റീഡർ, ബ്ലഡ്ബാങ്ക് ടെക്‌നീഷ്യൻ
സർവകലാശാലകളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ്-2(ലൈബ്രറി), വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ, ആരോഗ്യവകുപ്പിൽ ബ്ലഡ്ബാങ്ക് ടെക്‌നീഷ്യൻ തുടങ്ങി 77 കാറ്റഗറികളികളിലേക്ക് പിഎസ്‌സി വിജ്ഞാപനം തയ്യാറായി. ഓഗസ്റ്റ് 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും.
ഒക്ടോബർ മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.
ജനറൽ വിജ്ഞാപനങ്ങൾക്കൊപ്പംസ്പെഷ്യൽ റിക്രൂട്ട്‌മെന്റ്, എൻസിഎ റിക്രൂട്ട്‌മെന്റ് എന്നിവയ്ക്കും ഒഴിവുണ്ട്.
പുതിയ വിജ്ഞാപനങ്ങൾക്ക് കമ്മിഷൻ യോഗം അനുമതി നൽകി- സർവകലാശാലകളിൽ സിസ്റ്റം മാനേജർ, സിസ്റ്റം അനലിസ്റ്റ്, മരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ തുടങ്ങി ഒമ്പത് തസ്തികകൾക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിരിക്കാനും യോഗം നിർദേശം നൽകി. ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൽ എൽഡി ടെക്‌നീഷ്യൻ, ജലസേചനം/മരാമത്ത് വകുപ്പിൽ രണ്ടാം ഗ്രേഡ് ഓവർസീയർ എന്നിവയ്ക്ക് സാധ്യതാപട്ടികയും പ്രസിദ്ധീകരിക്കും
.jpg)
Comments