top of page

8326 ഒഴിവുകൾ / കേന്ദ്ര സർക്കാർ തസ്തികകളിൽ പത്താം ക്ലാസ്സുകാർക്കും അപേക്ഷിക്കാം


▪️ `8326 ഒഴിവുകൾ`


വിവിധ കേന്ദ്ര സർക്കാർ വകുപ്പുകള്‍, മന്ത്രാലയങ്ങള്‍, ഇന്ത്യയൊട്ടാകെയുള്ള കേന്ദ്ര സർക്കാർ ഓഫിസുകള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, ട്രൈബ്യൂണലുകള്‍ എന്നിവിടങ്ങളിലും മറ്റും മള്‍ട്ടി ടാസ്കിങ് (നോണ്‍ ടെക്നിക്കല്‍) സ്റ്റാഫ് ( എം.ടി.എസ്), സെൻട്രല്‍ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സി.ബി.ഐ.സി), സെൻട്രല്‍ ബ്യൂറോ ഓഫ് നാർകോട്ടിക്സ് (സി.ബി.എൻ) എന്നിവിടങ്ങളില്‍ ഹവല്‍ദാർ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനായി സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി) അപേക്ഷകള്‍ ക്ഷണിച്ചു.


ജനറല്‍ സെൻട്രല്‍ സർവിസ് ഗ്രൂപ് സി നോണ്‍ ഗെസറ്റഡ് വിഭാഗത്തില്‍പെടുന്ന തസ്തികകളാണിത്. നിലവില്‍ 8326 (എം.ടി.എസ്-4887, ഹവില്‍ദാർ-3439) ഒഴിവുകളുണ്ട്.


*യോഗ്യത:* എസ്.എസ്.എല്‍.സി/മെട്രിക്കുലേഷൻ/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 1.8.2024ല്‍ എം.ടി.എസ് തസ്തികക്ക് 18-25 വയസ്സ്. ഹവല്‍ദാർ തസ്തികക്കും റവന്യൂ വകുപ്പിലെ എം.ടി.എസ് തസ്തികക്കും 18-27 വയസ്സ്. പട്ടികജാതി/വർഗ വിഭാഗത്തിന് അഞ്ചു വർഷവും ഒ.ബി.സി നോണ്‍ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വിമുക്തഭടന്മാർക്കും വിധവകള്‍ക്കും മറ്റും ചട്ടപ്രകാരവും ഉയർന്ന പ്രായപരിധിയില്‍ ഇളവുണ്ട്. ഹവില്‍ദാർ തസ്തികക്ക് ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസുണ്ടായിരിക്കണം.


അപേക്ഷാഫീസ് 100 രൂപ. വനിതകള്‍, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്തഭടന്മാർ വിഭാഗങ്ങളില്‍പെടുന്നവർക്ക് ഫീസില്ല. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://ssc.gov.inല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. വണ്‍ടൈം രജിസ്ട്രേഷൻ നടത്തി ഓണ്‍ലൈനായി ജൂലൈ 31വരെ അപേക്ഷിക്കാം. ഓണ്‍ലൈനായി ആഗസ്റ്റ് ഒന്നുവരെ ഫീസടക്കാം.


സെലക്ഷൻ: 2024 ഒക്ടോബർ-നവംബറില്‍ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ പരീക്ഷ നടത്തും.


ഹവില്‍ദാർ തസ്തികക്ക് കായികക്ഷമതാ പരീക്ഷയും ശാരീരിക പരിശോധനയുമുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്.



Recent Posts

See All
ഇത് അപേക്ഷിക്കാന്‍ മറക്കേണ്ട. കേരള PSC പുതിയ 52 തസ്ഥികകളില്‍ വിജ്ഞാപനം വന്നു..

കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2024 : കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ www.keralapsc.gov.in ൽ കേരള PSC നവംബര്‍...

 
 
 
ഈസ്‌റ്റേൺ റെയിൽവേ: 3115 അപ്രന്റിസ്

കൊൽക്കത്ത ആസ്‌ഥാനമായ ഈസ്റ്റേൺ റെയിൽവേക്കു കീഴിലെ വിവിധ വർക്ഷോപ്/ ഡിവിഷനുകളിൽ 3115 അപ്രൻ്റിസ് ഒഴിവ്. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 23 വരെ...

 
 
 
എൻടിപിസിയിൽ 250 ഡപ്യൂട്ടി മാനേജർ

ന്യൂഡൽഹിയിലെ എൻടിപിസി ലിമിറ്റഡിൽ ഡപ്യൂട്ടി മാനേജറുടെ 250 ഒഴിവിലേക്കുള്ള വി ജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണ മായ എംപ്ലോയ്മെൻ്റ്...

 
 
 

תגובות


bottom of page