top of page

89 തസ്തികയിൽ നിയമനത്തിനു പി എസ്‌ സി വിജ്ഞാപനം

89 തസ്തികയിൽ നിയമനത്തിനു പിഎ സ്‌സി വിജ്ഞാപനം പുറത്തിറക്കി.


ഗസറ്റ് തീയതി: 31.07.2025 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 3 രാത്രി 12 വരെ.


31 തസ്‌തികയിലാണു നേരിട്ടുള്ള നിയമനം.

12 തസ്‌തികയിൽ തസ്‌തികമാറ്റം വഴിയും

6 തസ്‌തികയിൽ സ്പെഷൽ റിക്രൂട്ട്മെന്റും

40 തസ്ത‌ികയിൽ എൻസിഎ നിയമനവുമാണ്.


നേരിട്ടുള്ള നിയമനം: ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ ട്രെയിനി, പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റൻ്റ് എൻജിനിയർ സിവിൽ, വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ വനിതാ ഫയർ ആൻഡ് റെസ്ക്യൂ‌ ഓഫീസർ, ഇൻഷ്വറൻസ് മെഡിക്കൽ സർവീസിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (ഹോമിയോ), വിദ്യാഭ്യാസ വകുപ്പിൽ പ്രീപ്രൈമറി ടീച്ചർ, ഡ്രോയിംഗ് ടീച്ചർ, എൽപി സ്‌കൂൾ ടീച്ചർ (തമിഴ് മാധ്യമം), ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ ഹിന്ദി, പാർട്ട് ടൈം ജൂണിയർ ലാംഗോജി ടീച്ചർ അറബിക്, കെമിക്കൽ എക്സ്‌സുസ്റ്റൻ്റ് കൺസർവേഷൻ ഓഫീസർ, പ്രിസർ വേഷൻ സൂപ്പർവൈസർ, ഭൂജല വകുപ്പിൽ ജിയോഫിസിക്കൽ അസിസ്റ്റൻ്റ്, മെഡിക്ക ൽ വിദ്യാഭ്യാസ വകുപ്പിൽ റേഡിയോഗ്രാ ഫർ ഗ്രേഡ്-2. കേരള ബാങ്കിൽ ലോ ഓഫീസർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റൻ്റ (വിഷ), ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ബീ കീപ്പിംഗ് ഫീൽഡ്‌മാൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ് സ്‌മാൻ ടൂൾ ആൻഡ് ഡൈ മേക്കിംഗ്, കെ ടിഡിസിയിൽ ഓഫീസ് അസിസ്റ്റൻ്റ്, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഫി നാൻസ് അസിസ്റ്റൻ്റ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്‌നീഷൻ ഗ്രേഡ്-2, അച്ചടി വകുപ്പിൽ ബൈൻഡർ, കോപ്പി ഹോൾഡർ (ഹിന്ദി, തമിഴ്), ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനിൽ ടിക്കറ്റ് ഇഷ്യുവർ കം മാസ്റ്റർ, കേരള സെറാമിക്‌സ് ലിമിറ്റഡിൽ ഗാർഡ് തുടങ്ങി 31 തസ്‌തികയിൽ.

തസ്ത‌ികമാറ്റം വഴി: ഹോമിയോപ്പതി വകുവിൽ മെഡിക്കൽ ഓഫീസർ, വി എച്ച്എസ്ഇയിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ്, നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്സ് (സീനിയർ), കെഎസ്എഎഫ് ഇയിൽ 49 പ്യൂൺ വാച്ച്മാൻ ഉൾപ്പെടെ 12 തസ്തികയിൽ


പട്ടികജാതി/പട്ടികവർഗക്കാർക്കു സ്പെഷൽ റിക്രൂട്ട്മെന്റ്: ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്‌എസ്‌ടി മാത്തമാറ്റിക്സ്, പോലീസിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, പൊതുമരാമത്ത് വകുപ്പിൽ മൂന്നാം ഗ്രേഡ് ഓവർസിയർ (സിവിൽ) ഉൾപ്പെടെ 6 തസ്‌തികയിൽ.


എൻസിഎ നിയമനം: കേരഫെഡിൽ അസിസ്റ്റന്റ്/കാഷ്യർ, വനം വന്യജീവി വകുപ്പി ൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ എക്സൈസ് ആൻഡ് പ്രോഹിബിഷൻ വകുപ്പിൽ വനിത സിവിൽ എക്സൈസ് ഓഫീസർ ഉൾപ്പെടെ 40 തസ്‌തികയിൽ.

 
 
 

Recent Posts

See All
സൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടികൾക്ക് സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും അപേക്ഷിക്കാം.

സൗജന്യ പരിശീലനം കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (കെ-ഡിസ്‌ക്) സഹകരിച്ച് നടപ്പിലാക്കുന്ന സൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടികൾക്ക് സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്

 
 
 
SI-MET നഴ്സിങ് കോളജുകളിൽ 39 അധ്യാപകർ- അവസാന തീയതി: ഫെബ്രുവരി 20

SI-MET നഴ്സിങ് കോളജുകളിൽ 39 അധ്യാപകർ അവസാന തീയതി: ഫെബ്രുവരി 20 http://www.simet.in സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യു ക്കേഷൻ ആൻഡ ടെക്നോളജിക്കു (സി-മെറ്റ്) കീഴിൽ 39 അധ്യാപക ഒഴിവ്. കോന്നി,

 
 
 
തലശ്ശേരി കേന്ദ്രീയ വിദ്യാലയയിൽ 7 ഒഴിവ്- ഇൻ്റർവ്യൂ ഫെബ്രുവരി 10ന്.

തലശ്ശേരി കേന്ദ്രീയ വിദ്യാലയയിൽ 7 ഒഴിവ് തലശ്ശേരി കേന്ദ്രീയ വിദ്യാലയയിൽ വിവി ധ തസ്‌തികകളി ഒഴിവ്. കരാർ നിയ മനം. ഇൻ്റർവ്യൂ ഫെബ്രുവരി 10ന്. ഒഴിവുള്ള തസ്തികകൾ: TGT English, Computer Instructor, Vocational I

 
 
 

Comments


bottom of page