top of page

IBPS ബാങ്കുകളിൽ 10,277 ക്ലർക്ക് ഒഴിവ്

IBPS വിജ്ഞാപനം


ബാങ്കുകളിൽ 10,277 ക്ലർക്ക്


കേരളത്തിൽ 330 ഒഴിവ് ► യോഗ്യത ബിരുദം ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 21 വരെ


നിയമനം 11 ബാങ്കുകളിൽ

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷ ണൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാ ങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക്.



പൊതുമേഖല ബാങ്കുകളിൽ ക്ലറിക്കൽ കേഡറിൽ കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്‌തികകളിൽ നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതു എഴുത്തു പരീക്ഷയ്ക്ക് ഓഗസ്റ്റ് 21 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിവിധ പൊതുമേഖലാ ബാങ്കുകളി ലായി നിലവിൽ 10,277 ഒഴിവുണ്ട്. ഇനിയും ഉയർന്നേക്കാം. കേരളത്തിൽ 330 ഒഴിവ്.


പൊതുമേഖലാ ബാങ്കുകളിലെ ക്ലറിക്കൽ തസ്‌തികകളിലേക്ക് ഐബിപിഎസ് നടത്തുന്ന പതിനഞ്ചാമത്തെ പൊതു എഴുത്തു പരീക്ഷയാണിത്. ഈ പരീക്ഷ എഴുതിയവരെ മാത്രമേ ഐബിപിഎസിൽ ഉൾപ്പെട്ട ബാങ്കുകളിൽ അടുത്ത സാമ്പത്തിക വർഷത്തെ (2026-27) ക്ലർക്ക് നിയമങ്ങൾക്കു പരിഗണിക്കൂ.മാർക്കിൻ്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും. ഏതെങ്കിലും ഒരു സംസ്ഥാനം / കേന്ദ്ര ഭരണ പ്രദേശത്തക്കു മാത്രം അപേക്ഷിക്കുക. ആ സംസ്‌ഥാനം/ കേന്ദ്ര ഭരണ പ്രദേശത്തിനു ബാധകമായ കേന്ദ്രത്തിൽ പരീക്ഷ എഴുതണം.


ശമ്പളം: 24,050-64,480


യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. കംപ്യൂട്ടർ ഓപ്പറേഷൻസ് / ലാംഗ്വേജിൽ സർട്ടിഫിക്കറ്റ് /ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഹൈസ്‌കൂൾ/കോളജ്/ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ഐടി ഒ രു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷി ക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക ഭാഷാപരിജ്‌ഞാനം (എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയണം) 2025 ഓഗസ്റ്റ് 21 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും. മേൽപ്പറഞ്ഞ സിവിൽ എക്സാം യോഗ്യതയില്ലാത്ത വിമുക്തഭടന്മാർ തത്തുല്യയോഗ്യതാ വിവരങ്ങൾക്കു വിജ്‌ഞാപനം കാണുക.

പ്രായം: 2025 ഓഗസ്റ്റ് 1ന് 20-28. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടന്മാർക്കും ഇളവുണ്ട്.

പരീക്ഷ: പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷയാണ്. പ്രിലിമിനറി പരീക്ഷ ഒക്ടോബറിൽ നടത്തും. ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമെറിക്കൽ എബിലിറ്റി, റീസണിംഗ് എബിലിറ്റി എന്നീ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയാണു പ്രിലിമിനറി, മെയിൻ പരീക്ഷ നവംബറിൽ കേരളത്തിലും ലക്ഷദ്വീപിലുമുള്ളവർക്കു പരീക്ഷാമാധ്യമമായി മലയാളവും തെരഞ്ഞെടുക്കാം. രണ്ടിനും ഒബ്ജക്ടീവ് ചോദ്യങ്ങളാണ്. നെഗറ്റീവ് മാർക്കുമുണ്ട്. മെയിൻ പരീക്ഷയുടെ അടിസ്‌ഥാനത്തിലാണു തെരഞ്ഞെടുപ്പ്. മാ ർച്ചിൽ അലോട്ട്മെൻ്റ ആരംഭിക്കും.


പരീക്ഷാകേന്ദ്രങ്ങൾ: കേരളത്തിൽ (സ്റ്റേറ്റ് കോഡ് 27) കണ്ണൂർ. എറണാകുളം, കൊല്ലം കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പ്രിലിമിനറി പരീക്ഷാ കേന്ദ്രങ്ങൾ.


ഫീസ്: 850 രൂപ (പട്ടികവിഭാഗം, വിമുക്ത ഭടൻ, ഭിന്നശേഷിക്കാർക്കു 175 രൂപ) ഓൺ ലൈനിലൂടെ ഫീസ് അടയ്ക്കാം.


ഓൺലൈൻ അപേക്ഷ http://www.ibps.in gomവെബ്സൈറ്റ് വഴി


കൂടുതൽ വിവരങ്ങ ൾ വെബ്സൈറ്റിൽ.

 
 
 

Recent Posts

See All
കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ ജോലി നേടാം; ബിരുദധാരികൾക്ക് അപേക്ഷിക്കാം, ശമ്പളം 99,000 രൂപ

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 99,000 രൂപ വരെ ശമ്പളമായി ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 14. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റ് ഗ്രൂപ്പ് 'ബി' തസ്തികയിൽ നിയമനം നടത്തുന്നു.

 
 
 
ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപക നിയമനത്തിനുള്ള സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നാളെ മുതൽ രജിസ്റ്റർ ചെയ്യാം

ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 28 വൈകിട്ട് 5 ന് മുൻപായി പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക്:  http://lbscentre.kerala.gov.in ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപക നിയമനത്തിനുള്ള സെറ്റിന് (സ്റ്

 
 
 
ഗ്രാമീൺ ബാങ്കുകളിൽ 13217 ഒഴിവ്

കേരള ഗ്രാമീൺ ബാങ്കിൽ 625 ഒഴിവ് ഓഫിസ് അസിസ്റ്റന്റ്: 350, ഓഫിസർ സ്കെയിൽ-1: 250. റീജനൽ റൂറൽ ബാങ്കുകളിലെ ഓഫിസർ, ഓഫിസ് അസിസ്‌റ്റന്റ്റ്-മൾട്ടി...

 
 
 

Comments


bottom of page