Important Considerations When Hosting Foreign Guests at Home/ വിദേശികളെ വീട്ടിൽ താമസിപ്പിക്കുമ്പോൾ?
- Frame Foundation
- May 4, 2024
- 1 min read
വിദേശികളെ വീട്ടിൽ താമസിപ്പിക്കുമ്പോൾ?
കാനഡയിൽ പഠിക്കാൻ പോയ മകൻ തിരിച്ചു വന്നപ്പോൾ കൂടെ രണ്ടു സായിപ്പ് സുഹൃത്തുക്കളും ഉണ്ടായിരുന്നു. വിദേശത്തുനിന്ന് സുഹൃത്തുക്കൾ വീട്ടിൽ താമസിക്കാൻ എത്തിയപ്പോൾ കുടുംബാംഗങ്ങൾക്ക് സന്തോഷം. മറ്റുള്ളവരുടെ മുന്നിൽ vവിദേശികളെയും കൂട്ടി ഗമയിൽ ഒന്ന് കറങ്ങാം. പക്ഷേ വിദേശികൾക്ക് താമസമൊരുക്കുന്ന വീട്ടുടമ അവരെ സംബന്ധിക്കുന്ന വിവരങ്ങൾ 24 മണിക്കൂറിനകം FRRO (Foreigner Regional Registration Office) ൽ രജിസ്റ്റർ ചെയ്യണം. www.indianfrro.gov.in
എന്ന ലിങ്കിൽ കയറിയാണ് ഇന്റർനെറ്റിലൂടെ രജിസ്റ്റർ ചെയ്യേണ്ടത്. വിദേശി താമസിക്കുന്ന സ്ഥലത്തിൻറെ കെട്ടിടനികുതിയും ഭൂനികുതി യുടെയും പകർപ്പ്, ഉടമസ്ഥത കാണിക്കുന്ന രേഖകൾ, ഓഫീസ് ആവശ്യപ്പെടുന്ന മറ്റൊരു രേഖകൾ ഇവയൊക്കെ സമർപ്പിച്ച് വേണം വിദേശിയുടെ താമസം സംബന്ധിച്ച കാര്യം രജിസ്റ്റർ ചെയ്യുവാൻ. കേരള പോലീസിന്റെ വെബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്. രജിസ്റ്റർ ചെയ്യുന്നതിന് കാലതാമസം വരുത്തിയാൽ പിഴ ഒടുക്കേണ്ടിവരും.
.jpg)



Comments