top of page

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി  ജൂലൈ 31 വരെ അപേക്ഷിക്കാം


👉മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യുനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള' ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു.

👉ശരിയായ ജനലുകൾ/ വാതിലുകൾ/ മേൽക്കൂര/ ഫ്‌ളോറിങ്/ ഫിനിഷിങ്/ പ്ലംബിങ്/ സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്.

👉ഒരു വീടിന്റെ അറ്റകുറ്റപണികൾക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ട. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്‌തീർണ്ണം 1200 ചതുരശ്ര അടി കവിയരുത്.


👉അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.


👉ബിപിഎൽ , ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ ഉള്ള കുടുംബം, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന. ✅


👉സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.❎


👉വകുപ്പ് പ്രത്യേകം തയാറാക്കിയ അപേക്ഷാ ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കലക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ) ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖാന്തിരമോ സമർപ്പിക്കാം.

 

👉അപേക്ഷാ ഫോം www.minoritywelfare.kerala.gov.in ൽ ലഭിക്കും.  


👉അവസാന തീയതി  ജുലൈ 31.

Recent Posts

See All
എൻടിപിസിയിൽ 250 ഡപ്യൂട്ടി മാനേജർ

ന്യൂഡൽഹിയിലെ എൻടിപിസി ലിമിറ്റഡിൽ ഡപ്യൂട്ടി മാനേജറുടെ 250 ഒഴിവിലേക്കുള്ള വി ജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണ മായ എംപ്ലോയ്മെൻ്റ്...

 
 
 
ന്യൂ ഇന്ത്യ അഷ്വറൻസിൽ 170 ഓഫിസർ

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തസ്‌തി : കയിൽ 170 ഒഴിവ്. ഓൺലൈനിൽ സെപ്റ്റംബർ 29 വരെ അപേക്ഷിക്കാം.....

 
 
 

Comments


bottom of page