ഒരു പശു യൂണിറ്റിന് 90 ശതമാനം സബ്സിഡി- 2024 ജൂലൈ 20 വരെ ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കാം.
- Frame Foundation
- Jul 19, 2024
- 1 min read
ക്ഷീര വികസന വകുപ്പിന്റെ 2024-25 സാമ്പത്തിക വർഷത്തെ *മിൽക്ക് ഷെഡ് ഡെവലപ്മെന്റ് പ്രോഗ്രാം*- പദ്ധതി പ്രകാരം കേരള സർക്കാരിന്റെ "അതിദരിദ്ര"വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് മാത്രം അപേക്ഷിക്കാം.
ഗുണഭോക്താവിന് ഒരു പശുവിനെ
വാങ്ങുന്നതിന് സാമ്പത്തിക സഹായം ലഭിക്കും. കാലിത്തൊഴുത്ത് സ്ഥാപിക്കുന്നതിനും സഹായം നൽകും.
യൂണിറ്റ് ചെലവ് -Rs. 106000/-( ഗുണഭോക്താവ് ചെലവഴിക്കേണ്ടത്)
സബ്സിഡി -Rs. 95400/-
സംസ്ഥാനത്തിന് പുറത്ത് നിന്ന് പശുവിനെ വാങ്ങണം എന്ന് നിർബന്ധ വ്യവസ്ഥ ഇതിനില്ല.
ഗുണഭോക്താവിന് രജിസ്ട്രേഷൻ ഫീസ് ഇല്ല.
*2024 ജൂലൈ 20 വരെ* ക്ഷീര വികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന ഓണ്‍ലെെനായി അപേക്ഷ സമര്‍പ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
.jpg)


Comments