top of page

ഓറിയന്റൽ ഇൻഷ്വറൻസിൽ 500 അസിസ്റ്റന്റ്

ഓറിയന്റൽ ഇൻഷ്വറൻസിൽ

500 അസിസ്റ്റന്റ്

യോഗ്യത: ബിരുദം



ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയിൽ അസിസ്റ്റന്റ് (ക്ലാസ്-3) തസ്‌തികയിൽ 500 ഒഴിവ്. കേരളത്തിൽ 37 ഒഴിവുണ്ട്. ഓഗസ്റ്റ് 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹയർ സെക്കൻഡറി/ ഇൻ്റർമീഡിയറ്റ്/ ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചു ജയിച്ചവരാകണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും സംസാരിക്കാനും വായിക്കാനും അറിയണം.

പ്രായം: 21-30.

പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടന്മാർക്കും ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ജീവനക്കാർക്കും ഇളവുണ്ട്. യോഗ്യത, പ്രായം എന്നിവ 31.07.2025 അടിസ്ഥാനമാക്കി കണക്കാക്കും.

തെരഞ്ഞെടുപ്പ്:

രണ്ടു ഘട്ടമുള്ള ഓൺലൈൻ പരീക്ഷയും റീജണൽ ലാംഗ്വേജ് ടെസ്റ്റും അടിസ്ഥാനമാക്കി. കൊച്ചി, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോ ട്, തൃശൂർ എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്.

ഫീസ്: 850 രൂപ പട്ടികവിഭാഗം, ഭിന്നശേഷി വിഭാഗം, വിമുക്തഭടൻ എന്നിവർക്ക് 100 രൂപ. ഓൺലൈൻ ആയി ഫീസടയ്ക്കണം.

ഓൺലൈൻ രജിസ്ട്രേഷനും വിജ്ഞാപനത്തിനും വെബ്സൈറ്റ് കാണുക.

 
 
 

Recent Posts

See All
കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ ജോലി നേടാം; ബിരുദധാരികൾക്ക് അപേക്ഷിക്കാം, ശമ്പളം 99,000 രൂപ

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 99,000 രൂപ വരെ ശമ്പളമായി ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 14. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റ് ഗ്രൂപ്പ് 'ബി' തസ്തികയിൽ നിയമനം നടത്തുന്നു.

 
 
 
ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപക നിയമനത്തിനുള്ള സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നാളെ മുതൽ രജിസ്റ്റർ ചെയ്യാം

ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 28 വൈകിട്ട് 5 ന് മുൻപായി പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക്:  http://lbscentre.kerala.gov.in ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപക നിയമനത്തിനുള്ള സെറ്റിന് (സ്റ്

 
 
 
ഗ്രാമീൺ ബാങ്കുകളിൽ 13217 ഒഴിവ്

കേരള ഗ്രാമീൺ ബാങ്കിൽ 625 ഒഴിവ് ഓഫിസ് അസിസ്റ്റന്റ്: 350, ഓഫിസർ സ്കെയിൽ-1: 250. റീജനൽ റൂറൽ ബാങ്കുകളിലെ ഓഫിസർ, ഓഫിസ് അസിസ്‌റ്റന്റ്റ്-മൾട്ടി...

 
 
 

Comments


bottom of page