കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ ജോലി നേടാം; ബിരുദധാരികൾക്ക് അപേക്ഷിക്കാം, ശമ്പളം 99,000 രൂപ
- Frame Foundation
- 6 days ago
- 1 min read
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 99,000 രൂപ വരെ ശമ്പളമായി ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 14.
കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റ് ഗ്രൂപ്പ് 'ബി' തസ്തികയിൽ നിയമനം നടത്തുന്നു. എഞ്ചിനീയറിങ് , സയൻസ് ബിരുദധാരികൾക്ക് കേന്ദ്ര സർക്കാരിൽ ജോലി നേടാനുള്ള മികച്ച അവസരമാണിത്. ഡെപ്യൂട്ടി ഫീൽഡ് ഓഫീസർ (ടെക്നിക്കൽ) തസ്തികയിൽ 250 ഒഴിവുകൾ ആണ് ഉള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 99,000 രൂപ വരെ ശമ്പളമായി ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 14.
തസ്തികയും ഒഴിവുകളുടെ എണ്ണവും
കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി -124
ഡാറ്റ സയൻസ് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - 10
ഇലക്ട്രോണിക്സ് / കമ്മ്യൂണിക്കേഷൻ / ടെലികമ്മ്യൂണിക്കേഷൻ - 95
സിവിൽ എഞ്ചിനീയറിങ് - 02
മെക്കാനിക്കൽ എഞ്ചിനീയറിങ്- 02
ഫിസിക്സ്- 06
കെമിസ്ട്രി -04
ഗണിതം -02
സ്റ്റാറ്റിസ്റ്റിക്സ്- 02
ജിയോളജി -03
വിദ്യാഭ്യാസ യോഗ്യത
ബന്ധപ്പെട്ട വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ എഞ്ചിനീയറിങ് (ബി.ഇ. / ബി.ടെക്.) അല്ലെങ്കിൽ സയൻസിൽ ബിരുദാനന്തര ബിരുദം (എം.എസ്‌സി.) നേടിയിരിക്കണം.
അനുബന്ധ വിഷയത്തിൽ ഉദ്യോഗാർത്ഥികൾക്ക് സാധുവായ ഒരു ഗേറ്റ് സ്കോർ കാർഡ് (ഗേറ്റ് 2023, 2024, അല്ലെങ്കിൽ 2025 ) ഉണ്ടായിരിക്കണം.
തെരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷകരുടെ ഗേറ്റ് സ്കോറുകളുടെ അടിസ്ഥാനത്തിൽ ഒരു മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.
കൂടാതെ 1:5 എന്ന അനുപാതത്തിൽ (ഓരോ ഒഴിവിലേക്കും അഞ്ച് പേർ ) എന്ന തരത്തിൽ അഭിമുഖത്തിനായി ഉദ്യോഗാർത്ഥികളെ ക്ഷണിക്കും.
വ്യക്തിഗത അഭിമുഖം
ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഒരു വ്യക്തിഗത അഭിമുഖത്തിന് വിളിക്കും.
ഗേറ്റ് പരീക്ഷയിലെയും വ്യക്തിഗത അഭിമുഖത്തിലെയും പ്രകടനത്തെ അടിസ്ഥാനമാക്കിയാകും തെരഞ്ഞെടുപ്പ് നടത്തുക.
ചെന്നൈ, ഗുരുഗ്രാം, ഗുവാഹത്തി, ജമ്മു, ജോധ്പൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ എന്നി സ്ഥലങ്ങളിൽ വെച്ചാണ് അഭിമുഖം നടക്കുന്നത്. അപേക്ഷാ ഫോമിൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഇഷ്ടപ്പെട്ട അഭിമുഖ കേന്ദ്രം തിരഞ്ഞെടുക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളുടെ വൈദ്യപരിശോധനയും പൂർത്തിയാക്കിയ ശേഷം അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കും.
അപേക്ഷ ഫീസ്,പ്രായം തുടങ്ങിയ വിവരങ്ങൾ അറിയാൻ https://cabsec.gov.in/ സന്ദർശിക്കുക
Summary
Job alert : Cabinet Secretariat Announces Recruitment of 250 Deputy Field Officers (Technical) Through GATE 2023‑2025.
.jpg)
Comments