top of page

കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ 21000 തൊഴിലവസരങ്ങൾ


കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ 21000 തൊഴിലവസരങ്ങൾ

👉പ്രധാന ഇന്ത്യൻ നഗരങ്ങൾക്കു പുറമെ ഓസ്‌ട്രേലിയയിലും ജപ്പാനിലും ജോലി ചെയ്യാനവസരം

👉നോളെജ് ഇക്കോണമി മിഷന്റെ ഡി ഡബ്ല്യു എം എസിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം

👉കേരള നോളെജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 21000 പുതിയ തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.


✅വിദേശത്തും കേരളത്തിനകത്തും പുറത്തുമായാണ് ഒഴിവുകളുള്ളത്.

✅ഓസ്‌ട്രേലിയയിൽ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ, കെയർ അസിസ്റ്റന്റ്,

✅ജപ്പാനിൽ കെയർ ടെയ്ക്കർ എന്നീ തസ്തികളിലേക്ക് 2000 ഒഴിവുകളാണുള്ളത്. മാനേജർ, ക്രിയേറ്റീവ് സൂപ്പർവൈസർ -ഡിജിറ്റൽ, സൈക്കോളജിസ്റ്റ്, എച്ച് ആർ മാനേജർ, ഫിസിയോ തെറാപ്പിസ്റ്റ്, പ്രൊഡക്ഷൻ ട്രെയിനി, കസ്റ്റമർ കെയർ എക്‌സിക്യുട്ടീവ് , ടെക്‌നിക്കൽ ഓപ്പറേറ്റർ , അക്കൗണ്ടന്റ്, ഫിനാൻഷ്യൽ അഡൈ്വസർ തുടങ്ങി 150 ഓളം തസ്തികകളിലേക്കാണ് ഒഴിവുകൾ.


🤜🏻കേരളത്തിലും ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളിലുമാണ് ജോലി ലഭിക്കുക. ആസ്‌ട്രേലിയയിലെ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ തസ്തികയിലേക്ക് ഐ ടി ഐ ആണ് യോഗ്യത. 175,000- 250,000 മാസശമ്പളം.

🤜🏻 കെയർ അസിസ്റ്റന്റിന് (ഓസ്‌ട്രേലിയ) പത്താം ക്ലാസ് യോഗ്യത. 250,000- 350,000 ആണ് മാസശമ്പളം.

🤜🏻ജപ്പാനിൽ കെയർ ടേക്കർക്ക് ഡിപ്ലോമയാണ് യോഗ്യത. 1,00,000- 175,000 ശമ്പളം ലഭിക്കും.


👉അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30.

👉കേരള നോളെജ് ഇക്കോണമി മിഷന്റെ വെബ് പോർട്ടലായ ഡി ഡബ്ല്യു എം എസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലിയിലേക്ക് അപേക്ഷിക്കാം.

👉വിശദവിവരങ്ങൾക്ക് 0471 2737881, 0471 2737882 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

അല്ലെങ്കിൽ https://knowledgemission.kerala.gov.in/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക.



Recent Posts

See All
ഇത് അപേക്ഷിക്കാന്‍ മറക്കേണ്ട. കേരള PSC പുതിയ 52 തസ്ഥികകളില്‍ വിജ്ഞാപനം വന്നു..

കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2024 : കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ www.keralapsc.gov.in ൽ കേരള PSC നവംബര്‍...

 
 
 
ഈസ്‌റ്റേൺ റെയിൽവേ: 3115 അപ്രന്റിസ്

കൊൽക്കത്ത ആസ്‌ഥാനമായ ഈസ്റ്റേൺ റെയിൽവേക്കു കീഴിലെ വിവിധ വർക്ഷോപ്/ ഡിവിഷനുകളിൽ 3115 അപ്രൻ്റിസ് ഒഴിവ്. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 23 വരെ...

 
 
 
എൻടിപിസിയിൽ 250 ഡപ്യൂട്ടി മാനേജർ

ന്യൂഡൽഹിയിലെ എൻടിപിസി ലിമിറ്റഡിൽ ഡപ്യൂട്ടി മാനേജറുടെ 250 ഒഴിവിലേക്കുള്ള വി ജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണ മായ എംപ്ലോയ്മെൻ്റ്...

 
 
 

Comments


bottom of page