
കേരള ഹൈക്കോടതിയിൽ 45 അസിസ്റ്റൻറ്മാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചു.
- Frame Facilitation Centre
- Apr 5, 2024
- 1 min read

കേരള ഹൈക്കോടതിയിൽ 45 അസിസ്റ്റൻറ്മാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചു.
39 300 - 83,000 ആണ് ശമ്പള സ്കെയിൽ.
മത്സരപരീക്ഷ യുടെയും ഇൻറർവ്യൂൻറെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് .
കേരളത്തിലെ എല്ലാ ജില്ലകളിലും മത്സര പരീക്ഷയ്ക്ക് കേന്ദ്രം
ഉണ്ടായിരിക്കുന്നതാണ് .
ഇംഗ്ലീഷ്, പൊതുവിജ്ഞാനം, അടിസ്ഥാന ഗണിതം എന്നീ വിഷയങ്ങളിൽ നൂറു മാർക്കിൻറെ ഒബ്ജക്റ്റീവ് പരീക്ഷയും വിവരണാത്മകമായ ചോദ്യങ്ങൾക്ക് 60 മാർക്കും
ഇന്റർവ്യൂവിന് പത്ത് മാർക്കും ഉണ്ടായിരിക്കും.
പ്രായപരിധി : 18 വയസ്സിനും 35 വയസ്സിനും ഇടയിൽ 2/1/1988 നും 1/1/2006 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ ) അർഹരായവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 2/5/2024
നിബന്ധനകൾ
1. 50 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേഷൻ അല്ലെങ്കിൽ നിയമബിരുദം ഒരു അംഗീകൃത യൂണിവേഴ്‌സിറ്റിയിൽനിന്ന് നേടിയിരിക്കണം
2. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം
3. കേരളത്തിൽ താമസിക്കുന്നവരായിരിക്കണം
4. ഇന്ത്യൻ പൗരൻ ആയിരിക്കണം
ഹാജരാക്കേണ്ട രേഖകൾ
1. വയസ്സ്, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകൾ
2. ഇ ഡബ്ല്യു എസ്, ഡിസബിലിറ്റി സർട്ടിഫിക്കറ്റുകൾ, എക്‌സ് സർവീസ് സർട്ടിഫിക്കറ്റുകൾ എന്നിവ ബാധകം ആയവർക്ക് മാത്രം
3. പരീക്ഷാഫീസ് - 500 രൂപ
അപേക്ഷ എവിടെ കൊടുക്കണം
www.hckrecruitment.keralacourts.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷിക്കണം ആദ്യം വൺ ടൈം രജിസ്ട്രേഷൻ നടത്തണം
NB: കൂടുതൽ വിവരങ്ങൾക്ക് www.hckrecruitment.keralacourts.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
.jpg)
Comments