ജിയോളജിക്കൽ സർവേയിൽ 85 ജിയോ സയൻറിസ്‌റ്റ്
- Frame Foundation
- Sep 11
- 1 min read
85 ഒഴിവിലേക്കു യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്റ്റ്, ജിയോഫിസിസ്റ്റ്, കെമിസ്റ്റ് തസ്തികകളിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ സയന്റിസ‌് ബി, അസിസ്‌റ്റൻ്റ് തസ്‌തികകളിലുമായി 85 ഒഴിവിലേക്കു യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു.
കംബൈൻഡ് ജിയോ സയൻ്റിസ്‌റ്റ് പരീക്ഷ -2026 മുഖേനയാണു തിരഞ്ഞെടുപ്പ്. 23 വരെ അപേക്ഷിക്കാം.
പ്രായം: 21-32. അർഹർക്ക് ഇളവ്.
ഫീസ്: 200 രൂപ.
എസ്ബിഐ ശാഖയിലൂടെ നേരിട്ടും ഓൺലൈനായും അടയ്ക്കാം.
സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല.
പരീക്ഷയും കേന്ദ്രവും: പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 8ന്. തിരുവനന്തപുരത്തു പരീക്ഷാകേന്ദ്രമുണ്ട്. മെയിൻ പരീക്ഷ 2026 ജൂണിൽ കേരളത്തിൽ കേന്ദ്രമില്ല.
വിജ്ഞാപനം http://www.upsc.gov.inഎന്ന വെബ്സൈറ്റിൽ.
.jpg)
Comments