top of page

നേവിയിൽ 260 ഓഫീസർ

ബിഇ/ ബിടെക്/എംബിഎ/എം എസ്സി/എംഇ/എംടെക് അല്ലെങ്കിൽ നിയമബിരുദം യോഗ്യതയുള്ളവർക്ക് നേവിയിൽ ഓഫീസർ ആകാം

ഇന്ത്യൻ നേവിയിൽ ഓഫീസർമാരുടെ 260 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഷോർട്ട് സർവീസ് കമ്മീഷൻ വ്യവസ്ഥകൾ പ്രകാരമുള്ള നിയമനമാണ്. കോഴ്സ് 2026 ജൂണിൽ ഏഴിമലയിലെ അക്കാദമിയിൽ ആരംഭിക്കും. വനിതകൾക്കും അപേക്ഷിക്കാം. എക്സിക്യൂട്ടീവ്, എഡ്യുക്കേഷൻ, ടെക്നിക്കൽ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലായാണ് ഒഴിവ്. 12 വർഷമായിരിക്കും നിയമനം. രണ്ടു വർഷം കൂടി ദീർഘിപ്പിക്കാം.


ശമ്പളം: 1,10,000 രൂപ.


യോഗ്യത: ബിഇ/ ബിടെക്/എംബിഎ/എം എസ്സി/എംഇ/എംടെക് അല്ലെങ്കിൽ നിയമബിരുദം. കുറഞ്ഞത് 60 ശതമാനം മാർ ക്കോടെയായിരിക്കണം വിജയം.

ഓരോ വിഭാഗത്തിലേക്കും ആവശ്യമായ യോഗ്യതാ വിഷയങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും. യോഗ്യതാ പരീക്ഷയിൽ നേടിയ മാർക്കിൻ്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും തെരഞ്ഞെടുപ്പ്.


എൻസിസി സർട്ടിഫിക്കറ്റുള്ളവർക്ക് നിയമനത്തിൽ ഇളവ് ലഭിക്കും.


അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം.


ഓരോ തസ്തികയിലേക്കും ആവശ്യമായ പ്രായപരിധി, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിശദവിവരങ്ങൾക്ക് http://Www.joinindiannavy. v.joinindiannavy.gov.inബ്സൈറ്റിൽ ലഭിക്കും.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 01.



 
 
 

Recent Posts

See All
കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ ജോലി നേടാം; ബിരുദധാരികൾക്ക് അപേക്ഷിക്കാം, ശമ്പളം 99,000 രൂപ

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 99,000 രൂപ വരെ ശമ്പളമായി ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 14. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റ് ഗ്രൂപ്പ് 'ബി' തസ്തികയിൽ നിയമനം നടത്തുന്നു.

 
 
 
ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപക നിയമനത്തിനുള്ള സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നാളെ മുതൽ രജിസ്റ്റർ ചെയ്യാം

ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 28 വൈകിട്ട് 5 ന് മുൻപായി പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക്:  http://lbscentre.kerala.gov.in ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപക നിയമനത്തിനുള്ള സെറ്റിന് (സ്റ്

 
 
 
ഗ്രാമീൺ ബാങ്കുകളിൽ 13217 ഒഴിവ്

കേരള ഗ്രാമീൺ ബാങ്കിൽ 625 ഒഴിവ് ഓഫിസ് അസിസ്റ്റന്റ്: 350, ഓഫിസർ സ്കെയിൽ-1: 250. റീജനൽ റൂറൽ ബാങ്കുകളിലെ ഓഫിസർ, ഓഫിസ് അസിസ്‌റ്റന്റ്റ്-മൾട്ടി...

 
 
 

Comments


bottom of page