top of page

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രൊഫിഷ്യന്‍സി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു


ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രൊഫിഷ്യന്‍സി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

എസ്എസ്എല്‍സി - പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രൊഫിഷ്യന്‍സി അവാര്‍ഡ് 2025 എന്ന ലിങ്കില്‍ പ്രവേശിച്ച് ഗൂഗിള്‍ ഫോം വഴി അപേക്ഷിക്കാം.

യുഡിഐഡി കാര്‍ഡ് / ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. ജൂലൈ 10ന് വൈകീട്ട് അഞ്ചു വരെ അപേക്ഷകള്‍ സ്വീകരിക്കും.

വിശദവിവരങ്ങള്‍ക്ക് 0471-2347768, 9497281896


 
 
 

Recent Posts

See All
തെങ്ങു കൃഷി വർധന: കർഷക കൂട്ടായ്മകളുടെ അപേക്ഷ ക്ഷണിച്ചു

തെങ്ങുകളുടെ ഉത്‌പാദനവും ഉത്‌പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി കർഷക പങ്കാളിത്തത്തോടെ ക്ലസ്റ്റർ അടിസ്ഥാനത്തിൽ നാളികേര വികസന ബോർഡ്...

 
 
 
ത്രിവത്സര ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സെന്റ് മേരീസ് പോളിടെക്നിക് കോളജ് വള്ളിയോട്, വടക്കഞ്ചേരി-678705 ത്രിവത്സര ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. *കേന്ദ്ര ഗവമെൻ്റിൻ്റെ...

 
 
 

Yorumlar


bottom of page