ലക്ഷങ്ങളുടെ സബ്‌സിഡിയുണ്ട് പക്ഷേ ആട് - കോഴി - പന്നി വളർത്താൻ ആളില്ല
- Frame Foundation
- Jul 29, 2024
- 1 min read
ലക്ഷങ്ങളുടെ സബ്‌സിഡിയുണ്ട് പക്ഷേ ആട് - കോഴി - പന്നി വളർത്താൻ ആളില്ല - ഈ കേന്ദ്രപദ്ധതിക്ക് അപേക്ഷകരും ഇല്ല
👉ലക്ഷക്കണക്കിനു രൂപ സബ്സിഡി കിട്ടുന്ന ആട്, കോഴി, പന്നി വളർത്തൽ പദ്ധതിക്ക് കേരളത്തിൽ അപേക്ഷകർ കുറവ്.
👉ദേശീയ കന്നുകാലിമിഷൻ്റെ സംരംഭകത്വ വികസനപദ്ധതി യുടെ ഭാഗമായുള്ള കേന്ദ്രപദ്ധതിക്ക് മൂന്നുവർഷത്തിനിടെ അപേ ക്ഷിച്ചത് അമ്പതോളംപേർ.
👉എല്ലാ പദ്ധതികൾക്കും 50 ശതമാനം സബ്‌സിഡിയുണ്ട്.
എത്ര അപേക്ഷകരുണ്ടെങ്കിലും തുക ലഭിക്കു മെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്.
*ആട് വളർത്തൽ സബ്‌സിഡി*
500 പെണ്ണാട് +25 മുട്ടനാട് = 50 ലക്ഷം
400 പെണ്ണാട് + 20 മുട്ടനാട് =40 ലക്ഷം
300 പെണ്ണാട് +15 മുട്ടനാട് = 30 ലക്ഷം
200 പെണ്ണാട് +10 മുട്ടനാട് = 20 ലക്ഷം
100 പെണ്ണാട് +അഞ്ച് മുട്ടനാട്=10 ലക്ഷം
*പന്നി വളർത്തലിന് സബ്‌സിഡി*
50 പെൺപന്നി + 5 ആൺപന്നി = 15 ലക്ഷം
100 പെൺപന്നി + 10 ആൺപന്നി = 30 ലക്ഷം
*കോഴിവളർത്താൻസബ്‌സിഡി*
1000 പിടക്കോഴി + 100 പൂവൻകോഴി = 25 ലക്ഷം
*ആനുകൂല്യം ആർക്ക് ?*
വ്യക്തിഗത സംരംഭകർ, സ്വയംസഹായ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർ ഗനൈസേഷൻ, ഫാർ മർ കോപ്പറേറ്റീവ് ഓർഗ നൈസേഷൻ. പദ്ധതിക്ക് ആവശ്യമായ ഭൂമി സംരംഭ കർ സ്വന്തമായോ പാട്ടവ്യ വസ്ഥയിലോ കണ്ടെത്ത ണം. പത്തുശതമാനം തുക സംരംഭകരുടെ പക്കൽ വേണം.
*പണം നൽകുന്നത്*
ദേശീയ കന്നുകാലി മിഷൻ പണം നൽകും. സം സ്ഥാന ലൈവ് സ്റ്റോക്ക് വികസന ബോർഡിനാ ണ് പദ്ധതി നിർവഹണച്ചുമതല. തീറ്റപ്പുൽ സംസ്കൃ രണത്തിനും പണം കിട്ടും.
*ആവശ്യമായ രേഖകൾ*
👉ഭൂമിയുടെ ഉടമസ്ഥാവകാശ രേഖ അല്ലെങ്കിൽ പാട്ടച്ചീട്ട്. മേൽവിലാസം തെളിയിക്കുന്നതിന് ആധാർ കാർഡ്, തിരഞ്ഞെടുപ്പു കമ്മിഷൻ്റെ തിരി ച്ചറിയൽ കാർഡ്, കുറൻ്റ് ബിൽ തുടങ്ങിയവ നൽകാം.
👉 ഫോട്ടോ, ചെക്കും ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റും മുൻപരിചയ സർട്ടിഫി ക്കറ്റ് അല്ലെങ്കിൽ പരിശീലന സർട്ടിഫിക്കറ്റ്, പാൻകാർഡ്, വിദ്യാഭ്യാസയോഗ്യതാ സർട്ടി ഫിക്കറ്റ് എന്നിവയും വേണം.
👉 www.nlm.udyamimitra.in എന്ന കേന്ദ്രസർ ക്കാർ പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
👉സംശയനിവാരണത്തിന് കെ.എൽ.ഡി. ബോർഡിൻ്റെ തിരുവനന്തപുരം ഓഫീസിലേക്കു വിളിക്കാം.
☎️ 0471 2449138.
Comentarios