വ്യക്തിഗത കൗൺസിലിംഗ്- വിദ്യാഭ്യാസ മേഖലയിൽ
- Frame Foundation
- Jun 20
- 1 min read
പ്രിയ രക്ഷിതാക്കളെ,
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി പ്രവർത്തിച്ചുവരുന്ന ഒരു പാലക്കാട് രൂപത സംവിധാനമാണ് ഫ്രെയിം ഫൗണ്ടേഷൻ. ഇതിലൂടെ നമ്മുടെ രൂപതയുടെ കീഴിലുള്ള വിദ്യാർത്ഥികൾക്ക് പഠനവുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങൾ നൽകിവരുന്നു.
എഞ്ചിനീയറിംഗ് കോഴ്‌സുകൾ, ഐ ടി ഐ കോഴ്‌സുകൾ, തൊഴിലധിഷ്ഠിത(short term) അടിസ്ഥാന ടെക്നിക്കൽ കോഴ്‌സുകൾ, ടെക്നിക്കൽ ഹൈസ്കൂൾ, VHSE തുടങ്ങിയ ടെക്നിക്കൽ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിദ്യാഭ്യാസ വിവരങ്ങളും അറിയുന്നതിനും, കുട്ടികളുടെ അഭിരുചിക്കനുസരിച്ചു കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും ഫ്രെയിം ഫൗണ്ടേഷനും വള്ളിയോട് സെൻ്റ് മേരീസ് പോളിടെക്നിക്ക് കോളജും സംയുക്തമായി നടത്തുന്ന വ്യക്തിഗത കൗൺസിലിംഗ് വരുന്ന തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നതാണ്.
താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൗൺസിലിംഗ് ഫോൺ വഴി മാത്രമേ ഉണ്ടായിരിക്കുകയൊള്ളൂ.
കൗൺസിലിംഗ് സമയം കോളജ് മുൻകൂട്ടി അറിയിക്കുന്നതായിരിക്കും.
ഈ അവസരം പരമാവധി ഉപയോഗിക്കുമല്ലോ.
സ്നേഹത്തോടെ,
ഫ്രെയിം ഫൗണ്ടേഷൻ
പാലക്കാട് രൂപത
Comments