ഇന്ത്യ ഗവൺമെൻ്റ് മിൻ്റിൽ വിവിധ തസ്‌തികകളിലായി 94 ഒഴിവുകൾ
- Frame Foundation
- 6 days ago
- 2 min read
ഇന്ത്യ ഗവൺമെൻ്റ് മിൻ്റിൽ വിവിധ തസ്‌തികകളിലായി 94 ഒഴിവുകൾ
ബിരുദം, ഡിപ്ലോമ, ഐടിഐ യോഗ്യതകളുള്ളവർക്ക് അവസരം;
ഏപ്രിൽ 27 വരെ അപേക്ഷിക്കാം
ഐജിഎമ്മിലെ മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളിലെ മിന്റുകളിലായാണ് ഒഴിവുകൾ.
ഇന്ത്യാ ഗവൺമെന്റ്റിൻ്റെ സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന് (SPMCIL) കീഴിലെ മിൻന്റുകളിൽ വിവിധ തസ്തികതകളിലായി 94 ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ച് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
സൂപ്പർവൈസർ (അസ്സേ, ടെക്നിക്കൽ ഓപ്പറേഷൻസ്- മെക്കാനിക്കൽ/ഇലക്ട്രിക്കൽ/മെറ്റലർജി), എൻഗ്രേവർ (ശിൽപ്പം/മെറ്റൽ വർക്ക്സ്), ജൂനിയർ ഓഫീസ് അസിസ്റ്റന്റ്, ജൂനിയർ ബുള്ളിയൻ അസിസ്റ്റന്റ്, ജൂനിയർ ഹിന്ദി ടൈപ്പിസ്റ്റ്, ജൂനിയർ ടെക്നീഷ്യൻ ( ലബോറട്ടറി അസിസ്റ്റന്റ്റ്, ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, കാർപെൻറർ, ഗോൾഡ്സ്മിത്ത്, മെൽറ്റർ, കെമിക്കൽ പ്ലാന്റ്റ് അറ്റൻഡന്റ്റ് ഓപ്പറേറ്റർ) എന്നീ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
യോഗ്യതയും താൽപ്പര്യവമുള്ളവർ ഓൺലൈൻ ആയി അപേക്ഷകൾ നൽകണം.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 27 ഉച്ചയ്ക്ക് 02.59 (14.59) വരെ അപേക്ഷിക്കാം. സൂപ്പർവൈസർ (അസ്സേ, ടെക്ിക്കൽ ഓപ്പറേഷൻസ്- മെക്കാനിക്കൽ/ഇലക്ട്രിക്കൽ/മെറ്റലർജി), എൻഗ്രേവർ (ശിൽപ്പം/മെറ്റൽ വർക്ക്സ്), ജൂനിയർ ഓഫീസ് അസിസ്റ്റന്റ്, ജൂനിയർ ബുള്ളിയൻ അസിസ്റ്റന്റ്റ്, ജൂനിയർ ഹിന്ദി ടൈപ്പിസ്റ്റ്, ജൂനിയർ ടെക്നീഷ്യൻ ( ലബോറട്ടറി അസിസ്റ്റൻറ്, ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, കാർപെൻറർ, ഗോൾഡ്സ്മിത്ത്, മെൽറ്റർ, കെമിക്കൽ പ്ലാൻറ് അറ്റൻഡൻ്റ് ഓപ്പറേറ്റർ) എന്നീ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ശമ്പളം
(L-S1): 27,600-95,910 ~ ~ ~~/ ജൂനിയർ ഓഫീസ് അസിസ്റ്റന്റ്/ജൂനിയർ ബുള്ളിയൻ അസിസ്റ്റന്റ്/ജൂനിയർ ഹിന്ദി ടൈപ്പിസ്റ്റ്/ലാബ് അസിസ്റ്റന്റ് (L-B3/L-B4): ലെവൽ അടിസ്ഥാനമാക്കി 21,540-77, 160 രൂപയും 23,910-85,570 രൂപയും സ്കെയിലിൽ
ജൂനിയർ ടെക്നീഷ്യൻ (ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, കാർപെൻറർ, ഗോൾഡ്സ്മിത്ത്, മെൽറ്റർ, കെമിക്കൽ പ്ലാൻ്റ് അറ്റൻഡ്(L-W1): 18,780-67,390 സ്കെയിലിൽ
പ്രായപരിധി
സൂപ്പർവൈസർ: 18-30
എൻഗ്രേവർ: 18-28
ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ്: 18-28
ജൂനിയർ ബുള്ളിയൻ അസിസ്റ്റൻ്റ് :18-28
ജൂനിയർ ഹിന്ദി ടൈപ്പിസ്റ്റ്: 18-28
ലബോറട്ടറി അസിസ്റ്റന്റ്: 18-28
ജൂനിയർ ടെക്നീഷ്യൻ (ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, കാർപെൻറർ, ഗോൾഡ്സ്മിത്ത്, മെൽറ്റർ, കെമിക്കൽ പ്ലാൻറ് അറ്റൻഡൻ്റ് ഓപ്പറേറ്റർ,) :18-25
യോഗ്യത സൂപ്പർവൈസർ
അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട സ്ട്രീമിൽ (കെമിക്കൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/മെറ്റലർജി) ഒന്നാം ക്ലാസ് ഫുൾടൈം എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഉയർന്ന യോഗ്യത, അതായത് ബന്ധപ്പെട്ട വിഷയത്തിൽ ബി ടെക്/ബിഇ/ബി എസ്‌സി എൻജിനീയറിങ് .
എൻഗ്രേവർ (ശിൽപം/മെറ്റൽ വർക്ക്സ്)
അംഗീകൃത സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 55% മാർക്കോടെ ഫൈൻ ആർട്സിൽ (ശിൽപം അല്ലെങ്കിൽ മെറ്റൽ വർക്ക്സ്) ബിരുദം
ജൂനിയർ ഓഫീസ് അസിസ്റ്റന്റ് ആൻഡ് ജൂനിയർ
ബുള്ളിയൻ
എക്സ്ജൂനിയർ ഓഫീസ് അസിസ്റ്റന്റ് ആൻഡ് ജൂനിയർ ബുള്ളിയൻ അസിസ്റ്റന്റ്
ഏതെങ്കിലും വിഷയത്തിൽ ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനവും ഇംഗ്ലീഷ്/ ഹിന്ദി ടൈപ്പിങ്ങിൽ നിർദ്ദിഷ്ട വേഗതയും
ജൂനിയർ ഹിന്ദി ടൈപ്പിസ്റ്റ്
ഏതെങ്കിലും വിഷയത്തിൽ ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനവും ഹിന്ദി ടൈപ്പിങ്ങിൽ നിർദ്ദിഷ്ട വേഗതയും ലബോറട്ടറി അസിസ്റ്റന്റ്
കെമിസ്ട്രി ഒരു പ്രധാന വിഷയമായി പഠിച്ച് 55% മാർക്കോടെ ബി എസ്‌സി ബിരുദം. നേടിയിരിക്കണം.
ജൂനിയർ ടെക്നീഷ്യൻ (എല്ലാ ട്രേഡുകളും)അപേക്ഷകർക്ക് ബന്ധപ്പെട്ട ട്രേഡിൽ (ഫിറ്റർ/ ടർണർ/ഇലക്ട്രീഷ്യൻ/കാർപെൻട്രി/മെൽറ്റർ/കെമിക്കൽ പ്ലാൻറ് ഓപ്പറേറ്റർ/ഗോൾഡ്സ്മിത്ത്) NCVT/SCVT അംഗീകരിച്ച ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കുക:
1. ഇന്ത്യ ഗവൺമെൻറ് മിൻറിൻറെ നോയിഡ യൂണിറ്റ് ഔദ്യോഗിക വെബ്സൈറ്റായ www.igmnoida.spmcil.com സന്ദർശിക്കുക.
2. ഹോം പേജിലെ 'Careers' അല്ലെങ്കിൽ 'Recruitment' എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യുക.
3. പുതിയ 94 ഒഴിവുകളുടെ ഔദ്യോഗിക ~ (Official Notification) ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ യോഗ്യതകൾ ഉറപ്പുവരുത്തുക.
4. 'Apply Online' എന്ന ലിങ്ക് വഴി പുതിയ രജിസ്ട്രേഷൻ പൂർത്തിയാക്കുക.
5. വിദ്യാഭ്യാസ, വ്യക്തിഗത വിവരങ്ങൾ നൽകി ആവശ്യമായ രേഖകളും ഫോട്ടോയും അപ്ലോഡ് ചെയ് ഫീസടച്ച് അപേക്ഷ സബ്‌മിറ്റ് ചെയ്യുക.
.jpg)
Comments