top of page

ഒ.ബി.സി വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് ഓവർസീസ് സ്കോളർഷിപ്പ്

3 hours ago
1 min read

ഒ.ബി.സി വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് ഓവർസീസ് സ്കോളർഷിപ്പ്


സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട (ഒ.ബി. സി) മികച്ച പഠനനിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.


മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകൾ, എഞ്ചിനീയറിംഗ്, പ്യുവർ സയൻസ്, അഗ്രികൾച്ചറൽ സയൻസ്, സോഷ്യൽ സയൻസ്, നിയമം, മാനേജ്മെന്റ്, അഡ്വാൻസ്ഡ് കമ്പ്യൂട്ടർ ടെക്നോളജിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലെ പി.ജി, പിഎച്ച്.ഡി പഠനങ്ങൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കവിയരുത്.


www. egrantz.kerala.gov.in മുഖേന അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 15. ഫോൺ: 0492 2222335.

 
 
 

Recent Posts

See All
'ജീവൻധാര സീനിയർ സെക്യൂർ' വായ്പാ പദ്ധതി

'ജീവൻധാര സീനിയർ സെക്യൂർ' വായ്പാ പദ്ധതി സംസ്ഥാനത്തെ പിന്നാക്ക (ഒബിസി), മതന്യൂനപക്ഷ വിഭാഗങ്ങളിലെ വിരമിച്ച ജീവനക്കാർക്കും ഫാമിലി പെൻഷൻകാർക്കും 'ജീവൻധാര സീനിയർ സെക്യൂർ' എന്ന പുതിയ വ്യക്തിഗത വായ്‌പാ പദ്ധതി

 
 
 
നമോ ഭാരത് പദ്ധതിയിൽ 90 ഒഴിവുകൾ; ഡിപ്ലോമ,ഐ.ടി.ഐ കഴിഞ്ഞവർക്ക് അവസരം !

നമോ ഭാരത് പദ്ധതിയിൽ 90 ഒഴിവുകൾ; ഡിപ്ലോമ,ഐ.ടി.ഐ കഴിഞ്ഞവർക്ക് അവസരം ! നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (NCRTC) നമോ ഭാരത് പദ്ധതിയുടെ ഭാഗമായി വിവിധ തസ്‌തികകളിലേക്ക് നിയമനം നടത്തുന്നു. രണ്

 
 
 

Comments


bottom of page