top of page

'ജീവൻധാര സീനിയർ സെക്യൂർ' വായ്പാ പദ്ധതി

3 hours ago
1 min read

'ജീവൻധാര സീനിയർ സെക്യൂർ' വായ്പാ പദ്ധതി


സംസ്ഥാനത്തെ പിന്നാക്ക (ഒബിസി), മതന്യൂനപക്ഷ വിഭാഗങ്ങളിലെ വിരമിച്ച ജീവനക്കാർക്കും ഫാമിലി പെൻഷൻകാർക്കും 'ജീവൻധാര സീനിയർ സെക്യൂർ' എന്ന പുതിയ വ്യക്തിഗത വായ്‌പാ പദ്ധതിയുമായി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ.


അടിയന്തര വൈദ്യസഹായം, വീട് പുനരുദ്ധാരണം, സ്വയംതൊഴിൽ, മക്കളുടെ വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കായി വിരമിച്ച കേന്ദ്ര/സംസ്ഥാന സർക്കാർ ജീവനക്കാർ, വിമുക്ത ഭടന്മാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷനർമാർ, കുടുംബ പെൻഷൻ ലഭിക്കുന്നവർ എന്നിവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വായ്പാ തുക - പ്രതിമാസ പെൻഷൻ്റെ 18 മടങ്ങ് വരെ (പരമാവധി 5 ലക്ഷം രൂപ). പലിശ നിരക്ക്- 9%. പ്രായം- 55 നും 70 നും ഇടയിൽ. തിരിച്ചടവ് കാലാവധി- 36 മുതൽ 60 മാസം വരെ. വരുമാന പരിധി ഇല്ല.


കെഎസ്ബിസിഡിസിയുടെ നിലവിലുള്ള പൊതു അപേക്ഷാ ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്.


കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി ജില്ലാ/സബ് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. വെബ്സൈറ്റ് www.ksbcdc.com, : 0497 2706196, 2706197,

വാട്സാപ്പ്: 9447730066

 
 
 

Recent Posts

See All
നമോ ഭാരത് പദ്ധതിയിൽ 90 ഒഴിവുകൾ; ഡിപ്ലോമ,ഐ.ടി.ഐ കഴിഞ്ഞവർക്ക് അവസരം !

നമോ ഭാരത് പദ്ധതിയിൽ 90 ഒഴിവുകൾ; ഡിപ്ലോമ,ഐ.ടി.ഐ കഴിഞ്ഞവർക്ക് അവസരം ! നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (NCRTC) നമോ ഭാരത് പദ്ധതിയുടെ ഭാഗമായി വിവിധ തസ്‌തികകളിലേക്ക് നിയമനം നടത്തുന്നു. രണ്

 
 
 

Comments


bottom of page